വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തില്‍ സ്ത്രീകള്‍ തങ്ങളുടെ കുടുംബപരവും സാമൂഹികവുമായ ദൗത്യങ്ങള്‍ വേണ്ടവിധം മനസിലാക്കി മുന്നോട്ടുവരേണ്ടത് ആവശ്യമാണെന്ന് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. കെസിബിസി വനിതാ കമ്മീഷന്റെ പുതിയ ഭാരവാഹികളുടെ പിഒസിയില്‍ നടന്ന സ്ഥാനാരോഹണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്. പുതിയ സെക്രട്ടറി ആനി റോഡ്നിക്ക് പിതാവ് നിയമനപത്രം കൈമാറി. പഴയ ഭാരവാഹികളായ സെക്രട്ടറി ബീനാ സെബാസ്റ്റ്യന്‍, ജോയിന്റ് സെക്രട്ടറി പ്രഫ. സി.സി ആലീസുകുട്ടി, ട്രഷറര്‍ സിസ്റ്റര്‍ ജോളി സിഎംസി എന്നിവരെ മെമന്റോ നല്‍കി ആദരിച്ചു. യോഗത്തില്‍ ഫാ. സ്റ്റീഫന്‍ ആലത്തറ, ഫാ. ജോസ് കോട്ടില്‍, റോസക്കുട്ടി എബ്രഹാം, പ്രഫ. താരാ ജോണ്‍സ്, ഫാ. ജോസ് കൊച്ചുപറമ്പില്‍, ഫാ. ജോസഫ് കൊല്ലക്കൊമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. കത്തോലിക്കാസഭയിലെ എല്ലാം സംഘടനകളിലെയും പ്രസ്ഥാനങ്ങളിലേയും വനിതാ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് രൂപതാ, ഫൊറോനാ ഇടവകതലത്തില്‍ കോര്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കാനും സ്ത്രീകളുടെ ശക്തീകരണം ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കാനും കെസിബിസി രൂപീകരിച്ച ജന്‍ഡര്‍ പോളിസിക്കനുസരിച്ചു പ്രവര്‍ത്തനങ്ങള്‍ കരുപ്പിടിപ്പിക്കാനും യോഗം തീരുമാനിച്ചു.