സെന്റ് തോമസ് മിഷനറി സൊസൈറ്റിയുടെ മിഷനറി ആനിമേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗമായ ഇംപാക്ടും, ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ പുതിയ കാല്‍വയ്പായ ഡിവൈന്‍ ടിവിയും സംയുക്തമായി നടത്തുന്ന അഖിലകേരള കടുകുമണി ബൈബിള്‍ ക്വിസ് 2010 മത്സരത്തിലേയ്ക്കുളള രജിസ്ട്രേഷന്‍ ആരംഭിച്ചു. തിരുവചനത്തെ കൂടുതല്‍ അറിയുവാനും സ്നേഹിക്കുവാനും പങ്കുവയ്ക്കുവാനുമായി റിയാലിറ്റി ഷോയുടെയും ക്വിസിന്റേയും പ്രസരിപ്പുകള്‍ കോര്‍ത്തിണയ്ക്കി അതിനൂതനമായ സാങ്കേതികവിദ്യകളുടെ സഹായത്തോടെ നടത്തപ്പെടുന്നതാണ് കടുകുമണി ബൈബിള്‍ ക്വിസ്. ഫെബ്രുവരി മാസം 28- നാണ് രജിസ്ട്രേഷന്‍ അവസാനിക്കുന്നത്. 15- നും 25-നും മദ്ധ്യേ പ്രായമുളള ഏവര്‍ക്കും രണ്ടുപേരടങ്ങുന്ന ഗ്രൂപ്പുകളായി ബൈബിള്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. രണ്ട് തലങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടത്തുന്നത്. ആദ്യതലത്തില്‍ സെലക്ഷന്‍ റൗണ്ടായി എഴുത്തുപരീക്ഷയും അവസാനതലത്തില്‍ മള്‍ട്ടീമീഡിയ സഹായത്തോടെ ഫൈനല്‍ റൗണ്ട് മത്സരം ഡിവൈന്‍ടിവിയിലും നടത്തപ്പെടുന്നു.
ഒരു ഇടവകയില്‍നിന്നും എത്ര ഗ്രൂപ്പുകള്‍ക്കു വേണമെങ്കിലും മത്സരത്തില്‍ പങ്കെടുക്കാം. ആദ്യതല പരീക്ഷയ്ക്കായി എല്ലാ രൂപതകളിലും കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്തുകഴിയുമ്പോള്‍ പഠന സഹായിയുടെ ഒരു കോപ്പിയും പരീക്ഷകേന്ദ്രങ്ങളുടെ വിവരണവും ലഭ്യമാകുന്നതാണ്. ആദ്യതലത്തില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കു നേടുന്ന 40 ഗ്രൂപ്പുകള്‍ തെരഞ്ഞെടുക്കപ്പെടുന്നതായിരിക്കും. ആദ്യതലമത്സരങ്ങള്‍ കടുകുമണി ബൈബിള്‍ ക്വിസിന്റെ ജൂറി പരിശോധനാവിധേയമാക്കി വിജയികളെ നിശ്ചയിക്കുന്നതായിരിക്കും.
ഈ വര്‍ഷത്തെ പഠനവിഷയം ‘ബൈബിള്‍ ഒരു ആമുഖ പഠനം’ (Introduction to Bible)എന്നതാണ്. ആദ്യതല എഴുത്തുപരീക്ഷ മാര്‍ച്ചുമാസം 7-ാം തീയതി രൂപതാ - അതിരൂപതാ കേന്ദ്രത്തില്‍ വച്ച് നടക്കുന്നതായിരിക്കും. ഏപ്രില്‍ മാസം 25-ാം തീയതി മുതല്‍ അവസാനതല മത്സരങ്ങള്‍ക്കായുളള ഒരുക്കവും തുടര്‍ന്ന് ഫൈനല്‍ റൗണ്ട് മത്സരങ്ങളും ഡിവൈന്‍ ടിവിയില്‍ നടക്കുന്നതായിരിക്കും.
കടുകുമണി ബൈബിള്‍ ക്വിസിലെ വിജയികള്‍ക്ക് ഒന്നാം സമ്മാനം 15001 രൂപയും ട്രോഫിയും പ്രശസ്തി പത്രവും, രണ്ടാം സമ്മാനം 10001 രൂപയും ട്രോഫിയും പ്രശസ്തി പത്രവും, മൂന്നാം സമ്മാനം 5001 രൂപയും ട്രോഫിയും പ്രശസ്തി പത്രവും നല്‍കുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുളള ടീമുകള്‍ രജിസ്ടേഷന്‍ ഫീസും വികാരിയച്ചന്റെ സമ്മതപത്രവും വിലാസവും എഴുതി ഫെബ്രുവരി 28-ാം തീയതിയ്ക്കുമുമ്പായി തപാല്‍ വഴിയോ നേരിട്ടോ കടുകുമണി ഓഫീസില്‍ എത്തിക്കണമെന്ന് സംഘാടകന്‍ ഫാ. ആന്റോ തട്ടില്‍ എം.സ്സ്.റ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961932592, 9744268406