സീറോ മലബാര്‍ സഭയ്ക്കു പുതുതായി രണ്ട് രൂപതകളും പുതിയ ആറു ബിഷപ്പുമാരെയും പ്രഖ്യാപിച്ചു. മോണ്‍. റെമീജിയസ് ഇഞ്ചനാനിയില്‍- താമരശേരി, മോണ്‍. പോളി കണ്ണൂക്കാടന്‍- ഇരിങ്ങാലക്കുട, മോണ്‍. റാഫേല്‍ തട്ടില്‍- തൃശൂര്‍ അതിരൂപത സഹാ യ മെത്രാന്‍, മോണ്‍. ബോസ്കോ പുത്തൂര്‍- സീ റോ മലബാര്‍ സഭാ കൂരിയ ബിഷപ്, മോണ്‍. ജോര്‍ജ് ഞരളക്കാട്ട്- മാണ്ഡ്യ, മോണ്‍. പോള്‍ ആലപ്പാട്ട് - രാമനാഥപുരം എന്നിവരാണ് പുതിയ ബിഷപ്പുമാര്‍. മാനന്തവാടി രൂപത വിഭജിച്ച് കര്‍ണാടകയിലെ മാണ്ഡ്യ, ഹാസന്‍, മൈസൂര്‍, ചാമരാജ് നഗര്‍ എന്നീ ജില്ലകള്‍ ഉള്‍പ്പെടുത്തി മാണ്ഡ്യ രൂപതയും പാലക്കാട് രൂപത യുടെ തമിഴ്‌നാട്ടിലുള്ള കോയമ്പത്തൂര്‍, ഈറോഡ്, കാരൂര്‍, തിരുപ്പൂര്‍ ജില്ലകളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി രാമനാഥപുരം രൂപതയും രൂപീകരിച്ചു. ഭദ്രാവതി രൂപതയുടെ അതിര്‍ത്തി മാനന്തവാടി രൂപതയുടെ ചിക്ക്മംഗളൂര്‍ പ്രദേശം കൂടി ഉള്‍പ്പെടുത്തി പുനഃനിര്‍ണയിച്ചു. സീറോ മലബാര്‍ സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലാണ് ഇന്നലെ ഇതുസംബന്ധിച്ച കല്‍പന പുറപ്പെടുവിച്ചത്. താമരശേരി രൂപതാധ്യ ക്ഷപദവിയൊഴിയുന്ന ബിഷപ് മാര്‍ പോള്‍ ചിറ്റില പ്പിള്ളിയുടെ പിന്‍ഗാമിയായിട്ടാണ് മോണ്‍. റെമീജിയസ് ഇഞ്ചനാനി നിയമിതനായത്. ഇരിങ്ങാലക്കുട രൂപതാധ്യക്ഷപദവിയൊഴിയുന്ന മാര്‍ ജയിംസ് പഴയാറ്റിലിന്റെ പിന്‍ഗാമിയായി മോണ്‍. പോളി കണ്ണൂക്കാടനും തൃശൂര്‍ അതിരൂപതയുടെ സ ഹായ മെത്രാനായി മോണ്‍. റാഫേല്‍ തട്ടിലും നിയമിതരായി. കാക്കനാട് സീറോ മലബാര്‍ സഭാ കാര്യാലയത്തിലെ ആദ്യത്തെ കൂരിയ മെത്രാനായിട്ടാ ണ് മോണ്‍. ബോസ്കോ പുത്തൂരിന്റെ നിയമനം. പുതുതായി രൂപീകൃതമാകുന്ന മാണ്ഡ്യ രൂപതാ ബിഷപ്പായി മോണ്‍. ജോര്‍ജ് ഞരളക്കാട്ടും രാമനാഥപുരം രൂപതയുടെ ബിഷപ്പായി മോണ്‍. പോള്‍ ആലപ്പാട്ടും നിയമിതരായി. മേജര്‍ ആര്‍ച്ച്ബിഷപ്പിനെ ഉത്തരവാദിത്വങ്ങളില്‍ സഹായിക്കാനാണ് കൂരിയാ ബിഷപ്പിനെ നിയമിച്ചത്. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സ്ഥാനത്ത് ഏതെങ്കിലും കാരണവശാല്‍ ഒഴിവു വന്നാല്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ അഡ്മിനിസ്ട്രേറ്റര്‍ ആയി ചുമതല ഏറ്റെടുക്കേണ്ടതും കൂരിയാ ബിഷപ്പാണ്. ഇന്നലെ വൈകുന്നേരം 4.30-ന് കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ കാര്യാലയത്തിലും അതതു രൂപതാ ആസ്ഥാനങ്ങളിലും, ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് വ ത്തിക്കാനിലും പുതിയ ബിഷപ്പുമാരുടെ നിയമന വാര്‍ത്തയും മറ്റു കല്‍പനകളും പ്രസിദ്ധീകരിച്ചു.