നവസഭാ സമൂഹങ്ങള്‍ ദൈവവചനത്തെ ഇടുങ്ങിയ ചിന്താഗതിയോടെയാണ് വീക്ഷിക്കുന്നതെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. കോട്ടയം കാത്തലിക് മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കോട്ടയം കാത്തലിക് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. വിശുദ്ധ ഗ്രന്ഥവും സഭയുടെ പാരമ്പര്യവും തമ്മില്‍ വേര്‍പെടുത്തി വ്യാഖ്യാനിക്കാന്‍ കഴിയില്ല. സഭയോട് ചേരാതെ ആര്‍ക്കും വിശുദ്ധ ഗ്രന്ഥത്തെ മനസിലാക്കാന്‍ കഴിയില്ല. ചിലര്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ വ്യാഖ്യാനം മാത്രം നടത്താനാണ് ശ്രമിക്കുന്നത്. സഭയുടെ പാരമ്പര്യത്തെക്കുറിച്ച് അവര്‍ ബോധവാന്‍മാരല്ല. ഓരോ ക്രൈസ്തവനും സഭയുടെ ഭാഗമാണെന്ന് ബോധ്യമുണ്ടാവണമെന്നും സഭയുടെ പാരമ്പര്യമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ആര്‍ച്ച് ബിഷപ് കൂട്ടിച്ചേര്‍ത്തു. ബിഷപ് ഡോ. പീറ്റര്‍ തുരുത്തിക്കോണം സന്നിഹിതനായിരുന്നു. കെസി എം പ്രസിഡന്റ് മോണ്‍. ജോസ് നവസ്, വൈസ് പ്രസിഡന്റ് ഫാ. തോമസ് കരിമ്പുംകാലായില്‍ എന്നിവര്‍ പ്രസംഗിച്ചു. കണ്‍വ ന്‍ഷനും ധ്യാനശുശ്രൂഷയ്ക്കും ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്നു. ചങ്ങനാശേരി, കോട്ടയം, വിജയപുരം തിരുവല്ല രൂപതകളില്‍ നിന്നുള്ള വൈദികരും കന്യാസ്ത്രീകളും അല്‍മായരുമുള്‍പ്പെടെയുള്ള വന്‍ വിശ്വാസസമൂഹമാണ് ഇന്നലെ കണ്‍വെന്‍ഷന് എത്തിച്ചേര്‍ന്നത്.