ദൈവത്തിന്റെ ദാനങ്ങള്‍ സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കാന്‍ തയാറാകണമെന്നു കെസിബിസി പ്രസിഡന്റ് ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു. എറണാകുളം പാലാരിവട്ടം പിഒസിയില്‍ കെസിബിസി മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഓരോ വ്യക്തികള്‍ക്കും ചുമതലയുണ്ട.്. ഇത്തരത്തില്‍ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണ് ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാക്കളെന്നും ഇവരെ സമൂഹം മാതൃകയാക്കണമെന്നും ബിഷപ് പറഞ്ഞു. സമൂഹത്തിലെ ഒരോരുത്തര്‍ക്കും ബലഹീനയയുണ്ടെങ്കിലും അതിനെ അതിജീവിക്കാന്‍ ഉള്ള ശക്തിയും ദൈവം നല്‍കിയിട്ടുണ്ടെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത മാധ്യമ കമ്മീഷന്‍ ചെയര്‍മാനും എറണാകുളം- അങ്കമാലി അതിരൂപത സഹായ മെത്രാനുമായ ബിഷപ് മാര്‍ തോമസ് ചക്യത്ത് പറഞ്ഞു. കെസിബിസി വക്താവ് ഫാ.സ്റ്റീഫന്‍ ആലത്തറ, ഫാ.ജോസഫ് നിക്കോളാസ്, ഫാ.ജോണി കൊച്ചുപറമ്പില്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ജോസഫ് പനയ്ക്കല്‍(സാഹിത്യ അവാര്‍ഡ്), ഡോ.മത്യാസ് മുണ്ടാടന്‍ സിഎംഐ (ദാര്‍ശനിക വൈജ്ഞാനിക അവാര്‍ഡ്), ആന്റോ അക്കര(മാധ്യമ അവാര്‍ഡ്), ജോബി മാത്യു (യുവപ്രതിഭ അവാര്‍ഡ്), ഡോ.ഡെയ്സി കണ്ടത്തില്‍, ലൂക്ക് കിഴക്കേടം(ഗുരു പൂജ പുരസ്കാരം) എന്നിവര്‍ക്ക് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പുരസ്കാരങ്ങള്‍ നല്‍കി. ഫാ.ജേക്കബ് ഏറിയനാട്ടിന് വേണ്ടി ബിഷപ് മാര്‍ തോമസ് ചക്യത്ത് ഗുരുപൂജ പുരസ്കാരം ഏറ്റുവാങ്ങി. അവാര്‍ഡു ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി.