തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കത്തോലിക്ക സമുദായത്തിന്റെ സാന്നിധ്യവും ഇടപെടലുകളും ശക്തമാക്കണമെന്ന് തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബി ഷപ്് ഡോ. സൂസപാക്യം. കോവളം മേഖലാ സമഗ്ര വികസന പദ്ധതി രണ്ടാം വാര്‍ഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. സമുദായം നേരിടുന്ന നീതിനിഷേധങ്ങളെ ചൂണ്ടിക്കാട്ടാനും അ ധികാരികളുടെ ശ്രദ്ധയുണ്ടാക്കുന്നതിനും നമുക്ക് കഴിയണം. മദ്യത്തിന് ചെലവാക്കുന്ന പണം മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവിട്ടിരുന്നെങ്കില്‍ സമൂഹത്തിന് സമഗ്ര പുരോഗതി കൈവരിക്കാന്‍ അതിവേഗം കഴിയുമായിരുന്നു. ആഡംബരവും സ്ത്രീധനവും ക്രിസ്ത്യാനികള്‍ ഉപേക്ഷിക്കണം. മനുഷ്യന്റെ അത്യാഗ്രഹം കാരണം ലോകത്തിലെ മുക്കാല്‍ഭാഗം സമ്പത്തും വളരെ കുറച്ചു പേര്‍ കൈയടക്കിവച്ചിരിക്കുന്നകാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്നേഹിക്കാനും പരസ്പരം പങ്കുവയ്ക്കാനും കഴിഞ്ഞാല്‍ ദാരിദ്ര്യം പരിപൂര്‍ണമായും നീക്കാനാകുമെന്നും ആര്‍ച്ച് ബിഷപ് സൂ സപാക്യം പറഞ്ഞു. കെ.ആര്‍.ഐ.ഡി.പി പദ്ധതിപ്രകാരം നിര്‍മിച്ച 40 വീടുകളുടെ താക്കോല്‍ദാന വിതരണവും ആര്‍ച്ച് ബിഷപ്് നിര്‍വഹിച്ചു. വിദ്യാഭ്യാസ സഹായം, എസ്. എച്ച്.ജികള്‍ക്കുള്ള ലോണ്‍ വിതരണം എന്നിവയും നടന്നു. ജോര്‍ജ് തോമസ് അധ്യക്ഷതവഹിച്ചു. ജോര്‍ജ് മെഴ്സിയര്‍ എംഎല്‍എ, ഫാ. സാബാസ് ഇഗ്നേഷ്യസ്, ഫാ. ശാന്തപ്പന്‍, മുത്തപ്പന്‍, വിഴി ഞ്ഞം അരുള്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.