പ്രൊഫഷണല്‍ സ്വാശ്രയ കോളജുകളില്‍ സര്‍ക്കാര്‍ ഇടപെടാന്‍ ശ്രമിക്കുന്നത് എല്ലാം സര്‍ക്കാരിന്റെ അധീനതയിലാക്കാനാണെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. എടത്വാ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിന്റെ 37-ാം വാര്‍ഷികവും യാത്രയയപ്പു സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായ മനുഷ്യത്വപൂര്‍ണത കൈവരിക്കാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കേണ്ടതാണെന്നും അതിനുതകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും മാര്‍ പവ്വത്തില്‍ പറഞ്ഞു. സ്കൂള്‍ മാനേജര്‍ ഫാ. കുര്യന്‍ പുത്തന്‍പുര അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. മാത്യു നടമുഖം മുഖ്യാതിഥിയായിരുന്നു. കുട്ടനാട് ഡിഇഒ പി.എം റോസമ്മ, തലവടി എഇഒ വി. അശോകന്‍, തലവടി ബിപിഒ രമ, റോസക്കുട്ടി തോമസ്, പിടിഎ പ്രസിഡന്റ് ജയിംസ് പി.ജെ, സിബിച്ചന്‍, ഹരിത എസ, അനുപമ ആര്‍. എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് സി. ട്രീസാ മാത്യു എസ്.എച്ച് സ്വാഗതം പറഞ്ഞു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പി.വി മറിയക്കുട്ടിക്ക് യാത്രയയപ്പും സംസ്ഥാനതല മത്സരങ്ങളില്‍ വിജയികളായ ആര്‍. അനുപമയ്ക്കും, ആര്യാ കൃഷ്ണനും, ചിന്നു ജോസഫ്, മിന്നു മേരി ചാക്കോ എന്നിവര്‍ക്ക് പുരസ്ക്കാരങ്ങളും നല്‍കുകയും ചെയ്തു. ടിന്‍ജു ജോസഫിനെ ക്യൂന്‍ ഓഫ് സെന്റ് മേരി സ്ഥാനം നല്‍കി ആദരിച്ചു.