Wednesday, March 24, 2010

മനസ്‌ നിറയെ ദൈവചിന്തയുണ്ടാകണം: മാര്‍ തോമസ്‌ ചക്യത്ത്‌

ദൈവചിന്ത നിറഞ്ഞുനില്‍ക്കുമ്പോള്‍ മാത്രമേ ദൈവത്തിന്റെ പ്രമാണങ്ങളെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുകയുള്ളൂ. മനുഷ്യസമൂഹത്തിന്റെ മനസ്‌ നിറയെ അതുകൊണ്ടുതന്നെ ദൈവചിന്തയുണ്ടാകണമെന്ന്‌ എറണാകുളം - അങ്കമാലി അതിരൂപത സഹായ മെത്രാന്‍ ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌ ഉത്ബോധിപ്പിച്ചു. ഫോര്‍ട്ടുകൊച്ചി വെളി വിശുദ്ധ ജോണ്‍ വിയാനി നഗറില്‍ നടന്നുവരുന്ന വചന വിസ്മയം 2010 സായാഹ്ന ബൈബിള്‍ കണ്‍വന്‍ഷനില്‍ ദിവ്യബലി അര്‍പ്പിച്ച്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫാ. ഷാജി തുമ്പച്ചിറയില്‍ കണ്‍വന്‍ഷനില്‍ പ്രഘോഷണം നടത്തി. ഫാ. ജോഷി മയ്യാറ്റില്‍ ആന്തരിക സൗഖ്യ ശുശ്രൂഷ നടത്തി. നാലാം ദിവസമായ ഇന്നു നടക്കുന്ന ദിവ്യബലിക്ക്‌ കൊച്ചി ബിഷപ്‌ ഡോ. ജോസഫ്‌ കരിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോയി ചെമ്പേരിയില്‍ വചന പ്രഘോഷണം നടത്തും. ഫാ. വി.പി.ജോസഫ്‌ വലിയവീട്ടില്‍ ആന്തരിക സൗഖ്യ ശുശ്രൂഷ നടത്തും.