വിശ്വാസസമൂഹത്തിണ്റ്റെ പ്രാര്‍ഥനകള്‍ അലയടിച്ചുയര്‍ന്ന വേദിയില്‍ ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റു. എറണാകുളം സെണ്റ്റ് ആല്‍ബര്‍ട്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് റാഞ്ചി ആര്‍ച്ച്ബിഷപ്പും സിബിസിഐ മുന്‍ അധ്യക്ഷനുമായ കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോ മുഖ്യകാര്‍മികത്വം വഹിച്ചു. വരാപ്പുഴ അതിരൂപതാ അഡ്മിനിസ്ട്രേറ്ററായിരുന്ന ബിഷപ് ഡോ.ജോസഫ് കാരിക്കശേരിയുടെ സ്വാഗതപ്രസംഗത്തോടെയാണ് കര്‍മങ്ങള്‍ ആരംഭിച്ചത്. വരാപ്പുഴ മെത്രാപ്പോലീത്തയായി ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കലിനെ നിയമിച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ ഉത്തരവ് ലത്തീന്‍ ഭാഷയിലും പിന്നീട് മലയാളത്തിലും അതിരൂപതാ ചാന്‍സലര്‍ ഫാ.വര്‍ഗീസ് വലിയപറമ്പില്‍ വായിച്ചു. തുടര്‍ന്ന് അജപാലനാധികാരത്തിണ്റ്റെ അടയാളമായ അംശവടി അദ്ദേഹത്തിന് നല്‍കി. ആര്‍ച്ച് ബിഷപ് ഡോ.കല്ലറയ്ക്കലിണ്റ്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയ്ക്കിടെ, തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം സുവിശേഷ പ്രഘോഷണം നടത്തി. പുതിയ മെത്രാനെ കണ്ടെത്തുന്നതുവരെ കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലിനെ നിയമിച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ ഉത്തരവ് വത്തിക്കാന്‍ പ്രതിനിധി മോണ്‍. ചിബുയ്ക്കെ ലത്തീന്‍ ഭാഷയില്‍ വായിച്ചു. റവ.ഡോ.ക്ളമണ്റ്റ് വള്ളുവശേരി കല്‍പന മലയാളത്തിലേക്ക് മൊഴിമാറ്റി. കോട്ടയം ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, ജീവനാദം ചീഫ് എഡിറ്റര്‍ ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ്, ഗായിക മിന്‍മിനി, റവ.ഡോ.ജോണ്‍ ബാപ്റ്റിസ്റ്റ് എന്നിവര്‍ സുവിശേഷ പാരായണം നടത്തി.