Friday, April 30, 2010

മത മേലധ്യക്ഷന്‍മാരെ രാഷ്ട്രീയ വിവാദങ്ങളില്‍ വലിച്ചിഴയ്ക്കരുത്‌ :കാത്തലിക്‌ ഫെഡറേഷന്‍

ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരെ അനാവശ്യമായി രാഷ്ട്രീയത്തിലേക്ക്‌ വലിച്ചിഴയ്ക്കുന്ന ചില മാധ്യമങ്ങളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നടപടി പ്രതിഷേധാര്‍ഹമാണെന്ന്‌ കാത്തലിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ എക്സിക്യൂട്ടീവ്‌ യോഗം കുറ്റപ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടികളുടെ ലയനം അവരുടെ വ്യക്തിപരമായ കാര്യം മാത്രമാണ്‌. അതില്‍ സഭാ മേലധ്യക്ഷന്‍മാര്‍ക്ക്‌ പ്രത്യേകിച്ച്‌ താത്പര്യമൊന്നുമില്ല. കത്തോലിക്കര്‍ക്ക്‌ പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി എന്ന രീതിയിലുള്ള മാധ്യമ പ്രചാരണം കത്തോലിക്കാ സഭയെയും മേലധ്യക്ഷന്‍മാരെയും അവഹേളിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും കാത്തലിക്‌ ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി. കാത്തലിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ ദേശീയ പ്രസിഡണ്റ്റ്‌ അഡ്വ.പി.പി ജോസഫിണ്റ്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റവ.ഡോ. മാണി പുതിയിടം, റവ.ഡോ. ടോം കുന്നുംപുറം, ഹെന്‍റി ജോണ്‍, അഡ്വ.ജോര്‍ജ്‌ വര്‍ഗീസ്‌ കോടിക്കല്‍, കെ.സി ആണ്റ്റണി കിഴക്കേവീട്‌, ഡോ.ഐസക്‌ ആണ്റ്റണി, ആന്‍സി ഷാജി, ടോമി പാലമറ്റം എന്നിവര്‍ പ്രസംഗിച്ചു