Saturday, April 17, 2010

അല്‍മായര്‍ സഭയുടെ ചൈതന്യമായി നിറഞ്ഞു നില്‍ക്കണം: മാര്‍ മാത്യു അറയ്ക്കല്‍

അല്‍മായര്‍ സഭയുടെ ചൈതന്യമായി പ്രവര്‍ത്തിക്കണമെന്നും സമൂഹത്തില്‍ സഭ നേരിടുന്ന വെല്ലുവിളികളെ ധീരമായി നേരിടണമെന്നും സീ റോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ബോധിപ്പിച്ചു. അല്‍മായ കമ്മീഷണ്റ്റെ നേതൃത്വത്തില്‍ കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ നടന്ന കത്തോലിക്കാ കോണ്‍ഗ്രസ്‌ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍. സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ്‌ മാര്‍ ബോസ്കോ പുത്തൂറ്‍ അധ്യക്ഷത വഹിച്ചു. മൂല്യാധിഷ്ഠിതമായ സമൂഹത്തിന്‌ നേതൃത്വം നല്‍കാന്‍ അല്‍മായ നേതൃത്വം കടന്നു വരണമെന്നും സഭയോടൊത്തു ചിന്തിച്ച്‌ ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാന്‍ നമുക്ക്‌ സാധിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. സീറോ മലബാര്‍ സഭ കൂരിയ ചാന്‍സിലര്‍ റവ. ഡോ. ആണ്റ്റണി കോളന്നൂറ്‍, എകെസിസി പ്രസിഡണ്റ്റ്‌ എം. ഡി. ജോസഫ്‌ മണ്ണിപ്പറമ്പില്‍, റവ. ഡോ. മാത്യു പായിക്കാട്ട്‌, അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി. സി. സെബാസ്റ്റ്യന്‍, ടോമി തുരുത്തിക്കര, സൈബി അക്കര, റവ. ഡോ. ആണ്റ്റണി നിരപ്പേല്‍, സെബാസ്റ്റ്യന്‍ വടശ്ശേരില്‍, പ്രൊഫ. കെ. കെ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അല്‍മായ ശാക്തീകരണം എന്ന വിഷയത്തെ ആസ്പദമാക്കി അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി. സി. സെബാസ്റ്റ്യന്‍ പ്രബന്ധം അവതരിപ്പിച്ചു. ഇടുക്കി രൂപത ഡയറക്ടര്‍ ഫാ. ജോസഫ്‌ കോയിക്കക്കുടി, എറണാകുളം രൂപത ഡയറക്ടര്‍ ഫാ. ജോസ്‌ തച്ചില്‍, ഫാ. ജേക്കബ്‌ പാലയ്ക്കപ്പള്ളി, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, ടോമിച്ചന്‍ അയ്യര്‍കുളങ്ങര, ബേബി പെരുമാലില്‍, ബേബി മാത്യു, പ്രൊഫ. പി. പി. ജോര്‍ജ്ജ്‌, ജോസ്‌ കൊച്ചുപുര, ബേബിച്ചന്‍ ഏര്‍ത്തേല്‍, സാജു അലക്സ്‌, അഡ്വ. ജോയി വാറുണ്ണി, കെ. റ്റി. തോമസ്‌ കരിപ്പാപ്പറമ്പില്‍, വര്‍ഗീസ്‌ മാവേലില്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.