മനുഷ്യന് ഏറ്റവും ആവശ്യമായ ഘട്ടത്തില്‍ പരിചരണവുമായി എത്തുന്ന സഹോദരങ്ങളാണ് നഴ്സുമാരെന്ന് തലശേരി അതിരൂപതാ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം. ജോസ്ഗിരി ഹോസ്പിറ്റല്‍ ബികെജെഎം സ്കൂള്‍ ഓഫ് നഴ്സിംഗിണ്റ്റെ ലാമ്പ്്് ലൈറ്റിനിംഗ്്് സെറിമണി ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ആര്‍ച്ച് ബിഷപ്. സ്നേഹത്തോടെ പരിചരിക്കുന്ന നഴ്സുമാരുടെ സാമീപ്യം രോഗികളില്‍ വലിയ മാറ്റങ്ങളുണ്ടാക്കാറുണ്ട്. നഴ്സുമാര്‍ ഇല്ലായിരുന്നുവെങ്കില്‍ ആശുപത്രികളിലെ സ്ഥിതി എന്താകുമായിരുന്നുവെന്നു ചിന്തിക്കേണ്ടതാണ്. ഡോക്ടര്‍മാരേക്കാള്‍ രോഗികളെ ശുശ്രൂഷിക്കുന്നത് നഴ്സുമാരാണ്. നഴ്സിംഗ് ജോലി ഉന്നതമായ പ്രവര്‍ത്തിയാണ്. നന്‍മ ചെയ്യുന്നതിന് നല്ലൊരു മാതൃകയാണ് നഴ്സുമാര്‍. വെറുമൊരു ജോലി എന്നതിലുപരി ദൈവ പരിപാലനമാണ് അവര്‍ ചെയ്യുന്നത്. ദൈവത്തിണ്റ്റെ ഛായയുള്ള മനുഷ്യരെയാണ് നഴ്സുമാര്‍ പരിചരിക്കുന്നത്. അതുകൊണ്ടു തന്നെ ദൈവത്തിണ്റ്റെ അനുഗ്രഹം അവര്‍ക്കുണ്ടാകും. നഴ്സിംഗ്്് ശുശ്രൂഷയുടെ മഹാത്മ്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ നഴ്സുമാര്‍ക്കു കഴിയണം. ദൈവ സ്നേഹം മനസില്‍ സൂക്ഷിച്ച് രോഗീ പരിചരണം നടത്തുമ്പോള്‍ ഏതു പ്രതിസന്ധിയേയും അതിജീവിച്ച് മുന്നേറാനുള്ള ദൈവത്തിണ്റ്റെ അനുഗ്രഹം നഴ്സുമാര്‍ക്ക് ലഭിക്കും. ഏറ്റവും ആവശ്യമുള്ള സമയത്ത് സഹായിക്കുന്നവനാണ് യഥാര്‍ഥ സുഹൃത്ത്. ഏറ്റവും ആവശ്യമായ സമയത്താണ് നഴ്സുമാര്‍ നമ്മെ പരിചരിക്കുന്നത്. അതുകൊണ്ടു തന്നെ അവര്‍ നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളുമാണ്. നഴ്സിംഗ്്് ജോലി വലിയ സമര്‍പ്പണമാണ്. അതിലൂടെ ലഭിക്കുന്ന സന്തോഷം മറ്റൊന്നിലൂടെയും ലഭിക്കില്ല. വെള്ള വസ്ത്രം ധരിച്ച മാലാഖമാരാണ് നഴ്സുമാരെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു. തലശേരി ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാം നഴ്സിംഗ്് സെറിമണി ഉദ്ഘാടനം ചെയ്തു. ഡോക്ടറുടെയും രോഗിയുടെയും ഇടയിലെ മധ്യസ്ഥരാണ് നഴ്സുമാരെന്ന് ഡിവൈഎസ്പി പറഞ്ഞു. മനുഷ്യ ജീവന്‍ കാത്തുരക്ഷിക്കുന്ന ജോലിയാണ് നഴ്സുമാര്‍ ചെയ്യുന്നത്. എപ്പോഴും വേദനകളുടെയും വേവലാതികളുടെയും ഇടയിലാണ് പോലീസുകാരും നഴ്സുമാരും പ്രവര്‍ത്തിക്കുന്നതെന്നും പ്രിന്‍സ് ഏബ്രഹാം ചൂണ്ടിക്കാട്ടി. ഫാ. ജോണ്‍സണ്‍ കോവൂര്‍പുത്തന്‍പുര, മദര്‍ റോസ്ളി ഒഴുകയില്‍, ഡോ. ശശിധരന്‍, സിസ്റ്റര്‍ എലിസബത്ത് റെജിന്‍ എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ റോസ്ളി പാലക്കല്‍ സ്വാഗതവും സിസ്റ്റര്‍ സ്റ്റെല്ല നന്ദിയും പറഞ്ഞു.