സമൂഹത്തില്‍ മുഴങ്ങുന്ന ഭൌതികതയുടെയും അപരിചിതരുടെയും ശബ്ദങ്ങളില്‍നിന്നു യേശുവിണ്റ്റെ സ്വരം തിരിച്ചറിയുവാനുള്ള ശക്തി വ്യക്തികളും കുടുംബങ്ങളും ആര്‍ജിച്ചെടുക്കണമെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ബോധിപ്പിച്ചു. പാലാ രൂപത പ്രസ്ബിറ്ററല്‍ കൌണ്‍സിലിണ്റ്റെയും പാസ്റ്ററല്‍ കൌണ്‍സിലിണ്റ്റെയും സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. പാസ്റ്ററല്‍ കൌണ്‍സില്‍ ചെയര്‍മാന്‍ ഡോ. എ.ടി ദേവസ്യ അധ്യക്ഷത വഹിച്ചു. ഓഗസ്റ്റ് 20മുതല്‍ 22വരെ നടക്കുന്ന സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ളിയുടെ പ്രമേയമായ വിശ്വാസം ജീവണ്റ്റെ സംരക്ഷണത്തിനും സമ്പൂര്‍ണതയ്ക്കും എന്നതായിരുന്നു സമ്മേളനത്തിണ്റ്റെ ചര്‍ച്ചാവിഷയം. റവ. ഡോ. ഡൊമിനിക് വെച്ചൂറ്‍, ഡോ. സാബു ഡി. മാത്യു എന്നിവര്‍ വിഷയം അവതരിപ്പിച്ചു. തുടര്‍ന്ന് വിഷയത്തിണ്റ്റെ വിവിധ വശങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു. സിബിസിഐയുടെ ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാനായി നിയമിതനായ മാര ജോസഫ് കല്ലറങ്ങാട്ടിനെയും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അംഗമായി നിയമിതനായ ഡോ. സിറിയക് തോമസിനെയും യോഗം അനുമോദിച്ചു. റവ. ഡോ. അലക്സ് കോഴിക്കോട്ട്, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഡോ. കെ.കെ ജോസ് എന്നിവര്‍ പ്രസംഗിച്ചു.