ക്രൈസ്തവ സമൂഹത്തെ ഇടുങ്ങിയ വര്‍ഗീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഒരു വിഭാഗം മാധ്യമങ്ങള്‍ നിരന്തരം വേട്ടയാടുന്നതവസാനിപ്പിക്കാന്‍ പ്രസ് കൌണ്‍സിലും പത്രപ്രവര്‍ത്തക യൂണിയനും എഡിറ്റേഴ്സ് ഗില്‍ഡും അടിയന്തരമായി ഇടപെടണമെന്ന് കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കത്തോലിക്കാ സഭയ്ക്കു നേരെ ഇതര മതരവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദ്വേഷവും വിരോധവും സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ സത്യവിരുദ്ധമായ ആരോപണങ്ങളും ആക്ഷേപങ്ങളുമാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അഭയാ കേസ് മുതല്‍ കേരളാ കോണ്‍ഗ്രസ് ലയനം വരെയുള്ള വിഷയങ്ങളില്‍ സഭയെയും പുരോഹിതരെയും മുന്‍വിധിയോടെ കുറ്റവാളികളായി ചിത്രീകരിക്കാനുള്ള സംഘടിതശ്രമമാണ് നടക്കുന്നത്. സഭാ മേലധ്യക്ഷന്‍മാരോ പുരോഹിത ശ്രേഷ്ഠരോ ഏതെങ്കിലും കക്ഷികളെ ലയിപ്പിക്കാനോ പിളര്‍ത്താനോ ഇടപെടുന്നുവെന്നുള്ള പ്രചരണങ്ങള്‍ അസംബന്ധമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ദേശീയ പ്രസിഡണ്റ്റ് അഡ്വ.പി.പി ജോസഫ്, അഡ്വ. ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍, അഡ്വ.സതീശ് മറ്റം, മുക്കം ബേബി, മാത്യു ജോസഫ്, ടോമി പാലമറ്റം തുടങ്ങിയവര്‍ പങ്കെടുത്തു.