യുവജനങ്ങള്‍ വിശ്വാസ തീഷ്ണതയുള്ളവരായിരിക്കണമെന്ന് സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ് മാര്‍ ബോസ്ഗോ പുത്തൂറ്‍. കെസിവൈഎം എറണാകുളം - അങ്കമാലി അതിരൂപത ചേര്‍ത്തലയില്‍ സംഘടിപ്പിച്ച മാര്‍ ഏബ്രഹാം കാട്ടുമന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുവിശേഷത്തിന് അനുസൃതമായി വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ട് സഭക്കും സമൂഹത്തിനും വേണ്ടി തണ്റ്റെ അജപാലന ജീവിതം നയിച്ച ദിവംഗതനായ ആര്‍ച്ച് ബിഷപ് മാര്‍ ഏബ്രഹാം കാട്ടുമനയുടെ അനുസ്മരണം സംഘടിപ്പിക്കുന്നത് ഉചിതവും കാലഘട്ടത്തിണ്റ്റെ ആവശ്യവുമാണെന്ന് മാര്‍ ബോസ്ക്കോ പുത്തൂറ്‍ പറഞ്ഞു. ഹൃസ്വമായ തണ്റ്റെ അജപാലന ജീവിതത്തില്‍ സഭയെ ദിശാബോധത്തോടും ദീര്‍ഘ വീക്ഷണത്തോടും കൂടെ നയിച്ച വ്യക്തിയായിരുന്നു മാര്‍ ഏബ്രഹാം കാട്ടുമന എന്ന് അദ്ദേഹം അനുസ്മരിച്ചു. അതിരൂപത പ്രസിഡണ്റ്റ് ഷിജോ മാത്യു കരുമത്തി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഡയറക്ടര്‍ ഫാ.തോമസ് മങ്ങാട്ട്, ജനറല്‍ സെക്രട്ടറി അഗസ്റ്റിന്‍ കല്ലൂക്കാരന്‍, ജെയ്മോന്‍ തോട്ടുപുറം, ബെന്നി ആണ്റ്റണി, സജി വി.എ, ഐസക്ക് വര്‍ഗീസ്, ഫാ.മാര്‍ട്ടിന്‍ മാമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. മാര്‍ ഏബ്രഹാം കാട്ടുമന സംസ്ഥാന തല ഡിബേറ്റ് മത്സര വിജയികള്‍ക്ക് മാര്‍ ബോസ്കോ പുത്തൂറ്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.