അന്താരാഷ്ട്ര കാര്‍ഷിക യുവജനസംഘടനയായ മിജാര്‍ക്കിണ്റ്റെ രാജ്യാന്തരസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 13മുതല്‍ ഓഗസ്റ്റ് ഒന്നുവരെ എറണാകുളം പിഒസിയിലും 24ന് ചാലക്കുടിയിലുമാണ് സമ്മേളനം നടക്കുന്നത്. ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആഗോള ഭൂകൈയേറ്റങ്ങള്‍ക്കെതിരേയുള്ള അന്താരാഷ്ട്ര ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തും. പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ, കാര്‍ഷിക മേഖലയിലെ യുവജനങ്ങളുടെ പങ്കാളിത്തം, വിത്ത് സംരക്ഷണം, ചെറുകിട കര്‍ഷകരുടെ പങ്ക് രാജ്യപുരോഗതിയില്‍, കാലാവസ്ഥാ വ്യതിയാനം, ഭൂകൈയേറ്റങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകളും സിമ്പോസിയങ്ങളും സമ്മേളനത്തിണ്റ്റെ ഭാഗമായി നടത്തുന്നുണ്ട്. 24ന് ചാലക്കുടിയില്‍ ബഹുജന റാലിയിലൂടെയും പൊതുസമ്മേളനത്തിലൂടെയും അന്താരാഷ്ട്ര ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യപ്പെടും. പരിപാടിയുടെ സ്വാഗതസംഘം ഓഫീസിണ്റ്റെ ഉദ്ഘാടനം മിജാര്‍ക്ക് വേള്‍ഡ് പ്രസിഡണ്റ്റ് ജോര്‍ജ് ഡിക്സണ്‍ നിര്‍വഹിച്ചു. 24ന്‌രാവിലെ അതിരപ്പള്ളിയില്‍ നടക്കുന്ന അന്തര്‍ദേശീയ സിമ്പോസിയത്തില്‍ അന്താരാഷ്ട്ര പ്രതിനിധികള്‍ക്കൊപ്പം വിവിധ സംഘടനാ പ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സാമൂഹ്യ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും. മിജാര്‍ക്ക് വേള്‍ഡ് പ്രസിഡണ്റ്റ് ജോര്‍ജ് ഡിക്സണ്‍, ഏഷ്യന്‍ കോ-ഓഡിനേറ്റര്‍ അനില്‍ ജോസ്, കെസിവൈഎം സംസ്ഥാന പ്രസിഡണ്റ്റ് ദീപക് ചേര്‍ക്കോട്ട്, കെസിബിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. ജെയ്സണ്‍ കൊള്ളന്നൂറ്‍, മിജാര്‍ക്ക് കേരള കോ-ഓര്‍ഡിനേറ്റര്‍മാരായ ജോമി ജോസഫ്, എവ്ലിന്‍ ഡി റോസ്, സോളിഡാരിറ്റി കമ്മീഷന്‍ മെമ്പര്‍ ജോസ് പള്ളത്ത്, കെസിവൈഎം ഇരിങ്ങാലക്കുട രൂപതാ ഡയറക്ടര്‍ ഫാ. വില്‍സണ്‍, പ്രസിഡണ്റ്റ് നിറ്റിന്‍ തോമസ്, മുന്‍ സംസ്ഥാന പ്രസിഡണ്റ്റ് തോംസണ്‍ ചിരിയങ്കണ്ടത്ത്, സംസ്ഥാന ഭാരവാഹികളായ ജോണ്‍സണ്‍ ശൂരനാട്, അനിത ആന്‍ഡ്രൂ, എ. ബി. ജസ്റ്റിന്‍, ലിജോ പയ്യപ്പള്ളി, സന്തോഷ്, മെറീന റിന്‍സി, ട്വിങ്കിള്‍ ഫ്രാന്‍സിസ്, ടിറ്റു തോമസ്, ഇരിങ്ങാലക്കുട രൂപതാ ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.