Friday, August 6, 2010

മക്കളെ പരിമിതപ്പെടുത്തുന്ന നിലപാട്‌ സഭപഠനങ്ങള്‍ക്ക്‌ വിരുദ്ധം: ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍

ഒന്നോ രണ്ടോ മൂന്നോ മക്കള്‍ മതിയെന്നുള്ള ഇന്നത്തെ കുടുംബങ്ങളുടെ നിലപാട്‌ ജനസംഖ്യയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്നതും സഭാപഠനങ്ങള്‍ക്ക്‌ വിരുദ്ധവുമാണെന്ന്‌ ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍. കെസിബിസി പ്രോ ലൈഫ്‌ സമിതിയുടെ സംസ്ഥാന സമ്മേളനമായ ജീവോത്സവം 2010ണ്റ്റെ സ്വാഗതസംഘ രൂപീകരണവും പ്രചാരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. മക്കളുടെ എണ്ണം കുറയ്ക്കലല്ല, ഉത്തരവാദിത്വ പൂര്‍ണമായ മാതൃപിതൃത്വമാണ്‌ സഭ ആഗ്രഹിക്കുന്നത്‌. ഓരോ പ്രോ ലൈഫറുടെയും ഉത്തരവാദിത്വം ഇത്തരം സഭാപഠനങ്ങള്‍ സാധാരണക്കാരുടെ ഇടയില്‍ എത്തിക്കുക എന്നതാണ്‌. ആഘോഷമായ റാലികളേക്കാള്‍ സംസ്ഥാന സമ്മേളനം കൊണ്ട്‌ ലക്ഷ്യമിടേണ്ടത്‌ സാധാരണക്കാരണ്റ്റെ മനസില്‍ മനുഷ്യജീവണ്റ്റെ മഹത്വം ഊട്ടിയുറപ്പിക്കുക എന്നതാണെന്നും ബിഷപ്‌ പറഞ്ഞു. തീവ്രവാദ പ്രസ്ഥാനങ്ങളും പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവരുന്ന കേരളത്തില്‍ മനുഷ്യജീവ സംരക്ഷണ സന്ദേശം കുടുംബങ്ങളില്‍ എത്തിക്കാനും, മാതാപിതാക്കളുടെ ഉത്തരവാദിത്വം ദൈവീകതലത്തില്‍ അവര്‍ക്ക്‌ മനസിലാക്കിക്കൊടുക്കാനും, മക്കളുടെ എണ്ണം കുറയ്ക്കല്‍ കത്തോലിക്കാ മാതൃകയല്ലെന്ന്‌ അവരെ മനസിലാക്കിക്കൊടുക്കാനും കഴിഞ്ഞാല്‍ ഈ സംസ്ഥാന സമ്മേളനം വിജയിക്കുമെന്നും ഡോ.സ്റ്റാന്‍ലി റോമന്‍ ചൂണ്ടിക്കാട്ടി. 2010 ഡിസംബര്‍ 18, 19 തീയതികളില്‍ കൊട്ടിയം കമ്പിവിള വിമലഹൃദയ ധ്യാനകേന്ദ്രത്തിലാണ്‌ ജീവോത്സവം നടക്കുന്നത്‌. 'മാതൃത്വത്തിലൂടെ മാനവ പുരോഗതി' എന്നതാണ്‌ ഈ സമ്മേളനത്തിണ്റ്റെ മുദ്രാവാക്യം. ഡോ.സ്റ്റാന്‍ലി റോമന്‍, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ ക്ളീമീസ്‌ കാതോലിക്കാ ബാവ, ബിഷപ്‌ വര്‍ഗീസ്‌ ചക്കാലയ്ക്കല്‍ തുടങ്ങിയവരാണ്‌ സംസ്ഥാന സമ്മേളനത്തിണ്റ്റെ മുഖ്യരക്ഷാധികാരികള്‍. കൊല്ലം രൂപതയിലെ എപ്പിസ്കോപ്പല്‍ വികാരിമാരായ മോണ്‍. പോള്‍ എ. മുല്ലശേരി, മോണ്‍. ജോസഫ്‌ സുഗുണ്‍ എന്നിവരും മോണ്‍. ജോര്‍ജ്‌ മാത്യുവും രക്ഷാധികാരിമാരാണ്‌. റവ.ഡോ.ജോസ്‌ കോട്ടയില്‍-ചെയര്‍മാന്‍, ഫാ.ജോസഫ്‌ പുത്തന്‍പുര, ഫാ.ലോറന്‍സ്‌ കുലാസ്‌, ഫാ.ജോസഫ്‌ വെന്‍മാനത്ത്‌, ഫാ.ഫില്‍സണ്‍ ദാസ്‌, ഫാ.സില്‍വസ്റ്റര്‍ തെക്കേടത്ത്‌, ഫാ.ഇഗ്നേഷ്യസ്‌ പി-വൈസ്‌ ചെയര്‍മാന്‍മാര്‍, ജോര്‍ജ്‌ എഫ്‌.സേവ്യര്‍- ജനറല്‍ കണ്‍വീനര്‍ എന്നിവരാണ്‌ മറ്റ്‌ ഭാരവാഹികള്‍. ഏബ്രഹാം പുത്തന്‍കളം, ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്‌, വില്യം ഫേണ്‍സ്‌, ജേക്കബ്‌ പള്ളിവാതുക്കല്‍, അഡ്വ.ജോസി സേവ്യര്‍, റോണ റിബൈറോ-ജനറല്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍, സാബു ജോസ്‌-പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍, അഡ്വ.തോമസ്‌ തണ്ണിപ്പാറ-സ്റ്റേജ്‌ കമ്മിറ്റി കണ്‍വീനര്‍ എന്നിവരെയും തെരഞ്ഞെടുത്തു.