വിശ്വാസത്തിണ്റ്റെ പ്രാഥമിക കളരി കുടുംബമാണെന്നും വിശ്വാസം കൈമാറുന്നതിനുള്ള ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കുള്ളതാണെന്നും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. ചങ്ങനാശേരി അതിരൂപത മിഷന്‍ലീഗിണ്റ്റെ ആഭിമുഖ്യത്തില്‍ നടത്തിയ 22-ാം കുടമാളൂറ്‍ തീര്‍ഥാടനത്തെ അഭിസംബോധനചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെറുപുഷ്പ മിഷന്‍ലീഗിണ്റ്റെ ആയിരക്കണക്കിന് അംഗങ്ങള്‍ ജന്‍മഗൃഹത്തിലും കുടമാളൂറ്‍ ദേവാലയത്തിലുമെത്തി തിരുക്കര്‍മങ്ങളില്‍ സംബന്ധിച്ചു. റവ.ഡോ. മാണി പുതിയിടം, റവ.ഡോ. ജോസഫ് മുണ്ടകത്തില്‍ എന്നിവര്‍ തീര്‍ഥാടകര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. ഇന്നലെ രാവിലെ 7.30ന് കുടമാളൂറ്‍ ഫൊറോനാ വികാരി ഫാ. ജോര്‍ജ് കൂടത്തിലിണ്റ്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കുടമാളൂറ്‍ ദേവാലയത്തില്‍ നടന്ന ശുശ്രൂഷകള്‍ക്ക് ഫാ. മാത്യു വാരുവേലില്‍, ഫാ. ജോസ് മുകളേല്‍ എന്നിവര്‍ കാര്‍മികത്വംവഹിച്ചു. ഉച്ചകഴിഞ്ഞ് 2.30ന് ജന്‍മഗൃഹത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ചങ്ങനാശേരി ചെറുപുഷ്പ മിഷന്‍ലീഗ് മേഖലാ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ കണ്ണാടിപ്പാറ കാര്‍മികനായിരുന്നു. റവ.ഡോ. മാത്യു വെള്ളാനിക്കല്‍ സന്ദേശം നല്‍കി. 15 ഫൊറോനകളില്‍ നിന്നായി ഒട്ടനവധി വിശ്വാസികള്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. ഫാ.ജോര്‍ജ് കൂടത്തില്‍, അതിരൂപതാ മിഷന്‍ലീഗ് ഡയറക്ടര്‍ ഫാ.ജോസഫ് പനക്കേഴം, അസിസ്റ്റണ്റ്റ് ഡയറക്ടര്‍ ഫാ.സോണി കരിവേലില്‍, അല്‍ഫോന്‍സാ ഭവന്‍ സുപ്പിരീയര്‍ സിസ്റ്റര്‍ ഡാരിയ എഫ്സിസി, സിസ്റ്റര്‍ കൃപ എഫ്സിസി, സിസ്റ്റര്‍ ജോയിസ് മരിയ എസ്‌എബിഎസ്, അമല്‍ സോണി, ജോണ്‍സണ്‍ കാഞ്ഞിരക്കാട്ട്, ബെന്നി ജോര്‍ജ് പടിഞ്ഞാറേപറമ്പില്‍, ഷൈരാജ് വര്‍ഗീസ്, ഷിബു കെ. മാത്യു, ബിജു തോപ്പില്‍, കെ.പി. മാത്യു, ബിജോ തെക്കേക്കര, പ്രദീപ് ഏബ്രഹാം, ജിന്‍സി ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി.