Tuesday, August 17, 2010

സന്നദ്ധസംഘടനകള്‍ രാജ്യപുരോഗതിയില്‍ നിര്‍ണായക ചാലകശക്തികള്‍: മാര്‍ മാത്യു മൂലക്കാട്ട്‌

സന്നദ്ധസംഘടനകള്‍ രാജ്യപുരോഗതിയില്‍ നിര്‍ണായക ചാലകശക്തികളാണെന്ന്‌ കോട്ടയം മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌. ചേര്‍പ്പുങ്കലില്‍ ആരംഭിക്കുന്ന സമരിറ്റന്‍ റിസോഴ്സ്‌ സെണ്റ്ററിണ്റ്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. കെ.എം.മാണി എംഎല്‍എ അധ്യക്ഷത വഹിച്ചു. സാമൂഹ്യവികസനരംഗത്ത്‌ അതിരൂപത നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഭിമാനകരമാണെന്ന്‌ ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ച്‌ ഷിക്കാഗോ രൂപത മെത്രാന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പറഞ്ഞു. ഷിക്കാഗോ സെണ്റ്റ്‌ തോമസ്‌ രൂപത വികാരിജനറാളും കോട്ടയം സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി മുന്‍ സെക്രട്ടറിയുമായ ഫാ.ഏബ്രഹാം മുത്തോലത്താണ്‌ സമരിറ്റന്‍ റിസോഴ്സ്‌ സെണ്റ്റര്‍ നിര്‍മിക്കുന്നത്‌. മോന്‍സ്‌ ജോസഫ്‌ എംഎല്‍എ, തോമസ്‌ ചാഴികാടന്‍ എംഎല്‍എ, കിടങ്ങൂറ്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ തെരേസമ്മ ചെറിയാന്‍, ഫാ.ഏബ്രഹാം മുത്തോലത്ത്‌, ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്‌, ഫാ.ബോബി മണലേല്‍, ബിജു കിഴക്കേക്കുറ്റ്‌ എന്നിവര്‍ പ്രസംഗിച്ചു.