കൃത്രിമ സന്താനോത്പാദന സാങ്കേതികസഹായ ബില്ല് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിണ്റ്റെ തീരുമാനം വന്‍കിട കമ്പനികളെ സഹായിക്കുന്നതിനുള്ള ആസൂത്രിത നീക്കമാണെന്നു കെസിബിസി ഫാമിലി-ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാന്‍ ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അഭിപ്രായപ്പെട്ടു. പാലാരിവട്ടം പിഒസിയില്‍ കെസിബിസി പ്രോലൈഫ്-ഫാമിലി കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ വിവിധ മതവിഭാഗങ്ങളിലുള്ളവരുമായി സഹകരിച്ചു നടത്തിയ സെമിനാറിണ്റ്റെ സമാപനച്ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്ധ്യത വര്‍ധിച്ചുവരുന്നതുകൊണെ്ടാന്നുമല്ല ഇത്തരത്തില്‍ ഒരു ബില്ലു കൊണ്ടു വരാന്‍ ഭരണനേതൃത്വം ശ്രമിക്കുന്നത്. ഉത്പന്നങ്ങള്‍ വിറ്റഴിച്ചു ലാഭം കൊയ്യുന്ന വന്‍കിട കമ്പനികളെ തൃപ്തിപ്പെടുത്താനാണ് അവരുമായി ഇടപാടുകളുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇത്തരത്തിലൊരു ബില്ലു കൊണ്ടുവരാന്‍ പ്രചോദനമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോസ് കോട്ടയില്‍ അധ്യക്ഷനായിരുന്നു. അഷ്‌റഫ്, റവ. ജേക്കബ് ബോണ്‍സണ്‍, ഡോ. ദിലീപ്കുമാര്‍, ഫാ. സ്കറിയാ കന്യാകോണില്‍, ഏബ്രഹാം പുത്തന്‍കുളം, അഡ്വ. തോമസ് തണ്ണിപ്പാറ, അഡ്വ. ജോസ് വിതയത്തില്‍, അഡ്വ. ജോസ് സേവ്യര്‍, സാബു ജോസ്, ജോര്‍ജ് എഫ്. സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.