കര്‍ഷകരുടെ വളര്‍ച്ചയിലൂടെയേ നാടിണ്റ്റെ വികസനം സാധ്യമാകുകയുള്ളൂവെന്ന് മലങ്കര കത്തോലിക്കാ സഭ ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്. കര്‍ഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള കര്‍മപദ്ധതികള്‍ ഉണ്ടായെങ്കിലേ കാര്‍ഷികവൃത്തിയിലേക്ക് വരുംതലമുറയെ ആകര്‍ഷിക്കാന്‍ കഴിയൂ. കര്‍ഷകര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഇന്‍സെണ്റ്റീവും നല്‍കി കാര്‍ഷിക വിളകളില്‍ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കണം. കാര്‍ഷിക വളര്‍ച്ചയ്ക്ക് പഞ്ചായത്തിനെ മാതൃകയാക്കണം. മനുഷ്യന്‍ നന്‍മയിലേക്ക് വളരണമെങ്കിലും കാര്‍ഷിക മേഖല വളരണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. തിരുവല്ല അതിരൂപതയുടെ സോഷ്യല്‍ സര്‍വീസ് വിഭാഗമായ ബോധനയും ദീപികയും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷകസംഗമത്തിണ്റ്റെ സമാപനസമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നട ത്തുകയായിരുന്നു മെത്രാപ്പോലീത്ത. കാലഘട്ടത്തിണ്റ്റെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കര്‍ഷകരെ പ്രാപ്തരാക്കുന്ന നടപടികള്‍ ഉണ്ടാകണമെന്ന് സമാപനസമ്മേളനം ഉദ്ഘാടനംചെയ്ത് റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. രാജ്യസുരക്ഷയോടൊപ്പം പ്രാധാന്യമേറിയതാണ് ഭക്ഷ്യസുരക്ഷയും. കൃഷിരീതിയിലും യന്ത്രവത്കരണത്തിലും ആധുനികവത്കരണം അനിവാര്യമാണെന്നും റോഷി പറഞ്ഞു. കര്‍ഷകദിനാചരണത്തിണ്റ്റെ ഭാഗമായി ബോധന തെരഞ്ഞെടുത്ത മികച്ച കര്‍ഷകരായ മന്തിപ്പാറ പെരുനിലത്ത് ഏലിക്കുട്ടി വര്‍ഗീസ്, ചേമ്പളം കല്ലാര്‍ പനച്ചിക്കല്‍ ദേവസ്യ ചാക്കോ എന്നിവരെ ചടങ്ങില്‍ പൊന്നാടയണിയിച്ചു. ഫലകവും കാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. കര്‍ഷകര്‍ ഒന്നിച്ചുനിന്ന് പ്രശ്നപരിഹാരത്തിനായി ശബ്ദമുയര്‍ത്തണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ദീപിക ജനറല്‍ മാനേജര്‍ (സര്‍ക്കുലേഷന്‍) ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ ആവശ്യപ്പെട്ടു. ജീവിത പ്രശ്നങ്ങളില്‍ ഉഴലുന്ന കര്‍ഷകരെ ഭിന്നിപ്പിക്കുന്ന ഘടകങ്ങളാണ് കര്‍ഷകമുന്നേറ്റത്തിന് തടസമായി നില്‍ക്കുന്നത്. രാസവള പ്രയോഗത്തിലൂടെ മണ്ണിനെ കൊല്ലുന്ന നടപടികള്‍ ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ തയാറാകണമെന്നും ഫാ. നെല്ലിക്കത്തെരുവില്‍ പറഞ്ഞു. കെ.കെ. ജയചന്ദ്രന്‍ എംഎല്‍എ, കട്ടപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റ് പ്രവദ ശിവരാജന്‍, ബോധന മേഖല ഡയറക്ടര്‍ ഫാ. ഏബ്രഹാം ചാക്കോ നരിമറ്റത്തില്‍, കോ-ഓര്‍ഡിനേറ്റര്‍ എം.എം. തോമസ് എന്നിവര്‍ പ്രസംഗിച്ചു.