മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ ആത്മീയ നവോഥാനത്തിലൂന്നിയ സംസ്കാരത്തിന് രൂപം നല്‍കാന്‍ യുവജനങ്ങള്‍ രംഗത്തിറങ്ങണമെന്ന് ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ ആഹ്വാനം ചെയ്തു. ഇരിങ്ങാലക്കുട രൂപത സിഎല്‍സി സംഘടിപ്പിച്ച ഇഗ്നേഷ്യന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. സമൂഹത്തിണ്റ്റെ സംസ്കാര നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ക്ക് കൈമുതലായുള്ളത് ആത്മീയതയാണ്. ആത്മീയത മുറുകെ പിടിച്ച് മുന്നേറുമ്പോഴാണ് സംസ്കാര നവോഥാനത്തിന് വഴിതെളിയുകയുള്ളൂ.മരണസംസ്കാരത്തില്‍ നിന്നും ജീവണ്റ്റെ സംസ്കാരത്തിലേക്കുള്ള സമൂഹത്തിണ്റ്റെ തിരിച്ചുവരവാണ് ഇതിലൂടെ സാധ്യമാകുന്നതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. രൂപത സിഎല്‍സി പ്രസിഡണ്റ്റ് ലൈജു പൊട്ടത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു. സിഎല്‍സി അസി. ഡയറക്ടര്‍ ഫാ. ജിജോ ചക്യാത്ത്, മതബോധനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോര്‍ജ് വേഴപ്പറമ്പില്‍, ജെസ്റ്റിന്‍ പുന്നേലിപറമ്പില്‍, സിറില്‍ ആണ്റ്റണി, ബൈജു ആലപ്പാട്ട്, ഷോബി കെ. പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.