Monday, August 30, 2010

വിശ്വാസികളുടെ കൂട്ടായ്മ സഭയുടെ നിലനില്‍പ്പിന്‌ അനിവാര്യം: മാര്‍ ജോസഫ്‌ പവ്വത്തില്‍

വിശ്വാസസമൂഹത്തിണ്റ്റെ കെട്ടുറപ്പും ഒത്തൊരുമയുമാണ്‌ സഭയുടെ നിലനില്‍പ്പിന്‌ അനിവാര്യമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. വേഴപ്ര സെണ്റ്റ്‌ പോള്‍സ്‌ പള്ളിയില്‍ പുതുതായി നിര്‍മിക്കുന്ന പാരിഷ്ഹാളിണ്റ്റേയും പള്ളിമേടയുടേയും നിര്‍മാണത്തിന്‌ തറക്കല്ല്‌ ആശീര്‍വാദകര്‍മം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികള്‍ തങ്ങളുടെ പ്രവര്‍ത്തനത്തിണ്റ്റെ ജീവനാംശം സഭയ്ക്ക്‌ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. വികാരി ഫാ. ജെയിംസ്‌ മാളിയേക്കല്‍, ബ്രദര്‍ അനീഷ്‌ പുതുശേരി, ജനറല്‍ കണ്‍വീനര്‍ തോമസ്‌ ജോസഫ്‌ ഇല്ലിക്കല്‍, ജോസഫ്‌ കെ. നെല്ലുവേലി, ജോമോന്‍ വില്ലുവിരുത്തില്‍, എം.എം. മാത്യു മാവേലിക്കളം, വര്‍ഗീസ്‌ തെക്കേപ്പറമ്പ്‌, കെ.എം. ജേക്കബ്‌ കൊച്ചുപുരയ്ക്കല്‍, ജോണപ്പന്‍ മുട്ടശേരി, പി.എ. ജോസ്‌ നടുച്ചിറ, ബെന്നിച്ചന്‍ പത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.