ഇടുക്കി ജില്ലയിലെ പതിനായിരക്കണക്കിനു കര്‍ഷക കുടുംബങ്ങള്‍ക്കു പട്ടയം നല്‍കാതെ വഴിയാധാരമാക്കുന്ന സ്ഥിതിവിശേഷത്തെ സീറോ മലബാര്‍ സഭാ സിനഡ് അപലപിച്ചു. കാക്കനാട് മൌണ്ട് സെണ്റ്റ് തോമസില്‍ ചേര്‍ന്ന മെത്രാന്‍മാരുടെ സിനഡ് ഇടുക്കി ജില്ലയിലെ കര്‍ഷകരുടെ അവസ്ഥ വിലയിരുത്തിയശേഷമാണ് നിലപാട് പ്രഖ്യാപിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിണ്റ്റെ പശ്ചാത്തലത്തില്‍ കേരള ജനതയുടെ പട്ടിണിയകറ്റാന്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കൃഷിഭൂമി തേടി കുടിയേറിയവരാണ് ഇപ്പോള്‍ പട്ടയം കിട്ടാതെ കുടിയിറക്കു ഭീഷണി നേരിടുന്നത്. അവരുടെ സമരത്തോടു സഭ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഉടന്‍ പട്ടയം നല്‍കി നീതി കാണിക്കണമെന്നും സിനഡ് അഭ്യര്‍ഥിച്ചു. മുല്ലപ്പെരിയാര്‍ ഡാമിണ്റ്റെ അപകടസ്ഥിതി കണക്കിലെടുക്കുമ്പോള്‍ ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ ഭീഷണിയിലാണെന്നും ഈ അപകടസ്ഥിതി തമിഴ്നാട്-കേരള സര്‍ക്കാര്‍ അതിഗൌരമായി പരഗണിക്കണമെന്നും സിനഡ് ആവശ്യപ്പെട്ടു.