Friday, September 3, 2010

വിദ്യാഭ്യാസം വ്യക്തിയുടെ സമഗ്രവളര്‍ച്ച ലക്ഷ്യമിടുന്നു: മാര്‍ ജോസഫ്‌ പവ്വത്തില്‍

സമൂഹത്തിണ്റ്റെ സമഗ്ര പരിവര്‍ത്തനമാണ്‌ വിദ്യാഭ്യാസംകൊണ്ട്‌ ലക്ഷ്യമാക്കുന്നതെന്നും സ്വഭാവരൂപീകരണത്തിനും വിദ്യാഭ്യാസത്തില്‍ വലിയ പങ്കാണുള്ളതെന്നും ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. അയര്‍ക്കുന്നം സെണ്റ്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്കൂള്‍ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മാര്‍ പവ്വത്തില്‍. മാതാപിതാക്കള്‍ക്ക്‌ വിദ്യാഭ്യാസരംഗത്ത്‌ താത്പര്യമുണ്ടാകുകയും വിദ്യാഭ്യാസലക്ഷ്യത്തെക്കുറിച്ച്‌ കൂടുതല്‍ ബോധ്യങ്ങളുണ്ടാവണമെന്നും ആര്‍ച്ച്ബിഷപ്‌ ഉദ്ബോധിപ്പിച്ചു. ക്രൈസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക്‌ സാമൂഹ്യമായ കാഴ്ചപ്പാടും പ്രതിബദ്ധതയും ഉണ്ടെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ കേന്ദ്രമന്ത്രി പ്രഫ.കെ.വി.തോമസ്‌ പറഞ്ഞു. പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി, ജോസ്‌ കെ.മാണി എംപി, കോര്‍പറേറ്റ്‌ മാനേജര്‍ ഫാ.മാത്യു നടമുഖത്ത്‌, സ്കൂള്‍ മാനേജര്‍ ഫാ.വര്‍ഗീസ്‌ കാലായില്‍, പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ലിസമ്മ ബേബി, ജില്ലാപഞ്ചായത്തംഗം ഫ്ളോറി മാത്യു, ഹെഡ്മാസ്റ്റര്‍ തോമസ്‌ ജേക്കബ്‌, റീജാ ജോസ്‌, മറിയാമ്മ മാത്യു, ജയിംസ്‌ കുന്നപ്പള്ളി, ജോസഫ്‌ ചാമക്കാലാ, മോളി തോമസ്‌, ഡോ.കെ.ജെ.മാത്യു, പി.എന്‍.വിജയന്‍, ടി.ആര്‍.ബാലചന്ദ്രന്‍ നായര്‍, എം.വി.ഗോപി, ഇ.പി.ഉദയകുമാര്‍, ജി.എസ്‌.കൃഷ്ണ, എസ്‌.ശ്രീപൂര്‍ണ, ജേസി തറയില്‍, ജോസഫ്‌ മാത്യു എന്നിവര്‍ പ്രസംഗിച്ചു.