കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ വകുപ്പുകള്‍ ജനങ്ങളുടെ ഘാതകര്‍ക്കു കൂട്ടുനില്‍ക്കുകയാണെന്നു കെസിവൈഎം സംസ്ഥാന സമിതി ആരോപിച്ചു. എക്സൈസ്, റവന്യൂ, പോലീസ് വകുപ്പുകളുടെ ഒത്താശയോടെ ലക്ഷക്കണക്കിനു ലിറ്റര്‍ സ്പിരിറ്റും വ്യാജക്കള്ളുമാണു കേരളത്തിലേക്ക് ഒഴുക്കുന്നത്. ഇതു വിറ്റ് കോടികള്‍ കൊയ്യുന്ന അബ്കാരി മുതലാളിമാരുടെ കൈയില്‍ നിന്നു മാസപ്പടി വാങ്ങുന്ന ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തുള്ളത്. ഇവരെ സംരക്ഷിക്കുന്നതു ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കന്‍മാരാണ്. എക്സൈസ് വകുപ്പ് പരിശോധിച്ച കള്ളു കുടിച്ചു സാധാരണ ജനങ്ങള്‍ മരിച്ചതിണ്റ്റെ ഉത്തരാവാദി സര്‍ക്കാര്‍ തന്നെയാണ്. കേരളത്തില്‍ സമാധാനപരമായ ജനജീവിതം സാധ്യമാകണമെങ്കില്‍ മദ്യവും ലഹരിവസ്തുക്കളും പൂര്‍ണമായും നിരോധിക്കണം. സമ്പൂര്‍ണ മദ്യ-ലഹരി നിരോധനം ആവശ്യപ്പെട്ടുകൊണ്ടുള്ള കെസിവൈഎമ്മിണ്റ്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിണ്റ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ശനിയാഴ്ച വിവിധ രൂപതകളുടെ നേതൃത്വത്തില്‍ എക്സൈസ് ഓഫീസ് മാര്‍ച്ച് നടത്താനും എറണാകുളം റിന്യൂവല്‍ സെണ്റ്ററില്‍ ചേര്‍ന്ന സമ്മേളനം തീരുമാനിച്ചു. സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നും മലപ്പുറം മദ്യദുരന്തത്തിണ്റ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എക്സൈസ് മന്ത്രി രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടു കെസിവൈഎം സംസ്ഥാനസമിതിയുടെ നേതൃത്വത്തില്‍ എറണാകുളം എക്സൈസ് ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ഫാ. ടി.ജെ ആണ്റ്റണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്റ്റ് ദീപക് ചേര്‍ക്കോട്ട്, കെസിവൈഎം ജനറല്‍ സെക്രട്ടറി ജോയ്സ് മേരി ആണ്റ്റണി, സംസ്ഥാന സെക്രട്ടറി ലിജോ പയ്യപ്പള്ളി, സംസ്ഥാന സിന്‍ഡിക്കേറ്റംഗം ഫ്രാന്‍സീസ് കടപ്പാറ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ എ.ബി. ജസ്റ്റിന്‍, അനിത ആന്‍ഡ്രൂ, സന്തോഷ് മൈലം, മെറീന റിന്‍സി, ട്വിങ്കിള്‍ ഫ്രാന്‍സിസ്, സംസ്ഥാന ഡയറക്ടര്‍ ഫാ. ജെയ്സണ്‍ കൊള്ളന്നൂറ്‍, അസിസ്റ്റണ്റ്റ് ഡയക്ടര്‍ സിസ്റ്റര്‍ ആന്‍സി ആണ്റ്റണി എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാനത്തിണ്റ്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള യുവജന നേതാക്കള്‍, സംസ്ഥാന സിന്‍ഡിക്കേറ്റംഗങ്ങള്‍ എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.