Saturday, September 18, 2010

കെസിബിസി പ്രഫഷണല്‍ നാടകമേള ഇന്നു മുതല്‍

കെസിബിസി മീഡിയ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ഇരുപത്തിമൂന്നാമത്‌ പ്രഫഷണല്‍ നാടകമേളയ്ക്കു ഇന്നു പാലാരിവട്ടം പിഒസിയില്‍ തുടക്കമാകും. വൈകുന്നേരം അഞ്ചരക്ക്‌ കെസിബിസി മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌ ഉദ്ഘാടനം ചെയ്യും. വിവിധ നാടകസമിതികള്‍ സമര്‍പ്പിച്ച രചനകളില്‍ നിന്ന്‌ 12 നാടകങ്ങളാണ്‌ മീഡിയ കമ്മീഷന്‍ അവതരണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്‌. ദിവസവും വൈകുന്നേരം ആറിനാണ്‌ നാടകാവതരണം. ആലപ്പുഴ സിന്ധുഗംഗയുടെ കഥയറിയാതെ ആണ്‌ ആദ്യനാടകം. കാഞ്ഞിരപ്പള്ളി അമലാ കമ്യൂണിക്കേഷന്‍സിണ്റ്റെ ഭൂമിയിലെ നക്ഷത്രങ്ങള്‍, തിരുവനന്തപുരം ഗായത്രിയുടെ ഇത്‌ എണ്റ്റെ കുടുംബം, പാലാ കമ്യൂണിക്കേഷന്‍സിണ്റ്റെ മധുരം ഈ ജീവിതം, വൈക്കം കൊച്ചിന്‍ മരിയ കമ്യൂണിക്കേഷന്‍സിണ്റ്റെ വിശുദ്ധ ഗീവര്‍ഗീസ്‌, കൊല്ലം ആത്മമിത്രയുടെ കള്ളന്‍ മത്തായിയുടെ കണക്കുപുസ്തകം, കൊല്ലം ചൈതന്യയുടെ അമരഗാഥ, തിരുവനന്തപുരം സാഹിതി തിയറ്റേഴ്സിണ്റ്റെ ഇവിടെ അശോകനും ജീവിച്ചിരുന്നു, കോട്ടയം കൈരളീ നാടകവേദിയുടെ നാട്ടറിവ്‌, ഓച്ചിറ നാടകരംഗത്തിണ്റ്റെ അമ്മവാത്സല്യം, കൊല്ലം അസീസി ആര്‍ട്സ്‌ ക്ളബ്ബിണ്റ്റെ പഞ്ചനക്ഷത്രസ്വപ്നം, കൊച്ചിന്‍ സംഗമിത്രയുടെ അതിജീവനക്കാറ്റ്‌ എന്നീ നാടകങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവതരിപ്പിക്കും. മേള മുപ്പതിനു സമാപിക്കും. മൂല്യാധിഷ്ഠിതവും സാമൂഹ്യപ്രസക്തിയുള്ളതുമായ നാടകങ്ങളെ കണെ്ടത്തി പ്രോത്സാഹിപ്പിക്കുകയാണ്‌ നാടകമേളയുടെ ലക്ഷ്യം. 1987-ല്‍ ആരംഭിച്ച നാടകമേളയില്‍ പ്രശസ്തമായ പല നാടകങ്ങളും കെസിബിസി മാധ്യമ കമ്മീഷന്‍ അവതരണത്തിനായൊരുക്കിയിരുന്നു.