തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനുശേഷം ചില രാഷ്ട്രീയ നേതാക്കള്‍ ക്രൈസ്തവ സഭകള്‍ക്കുനേരേ നടത്തുന്ന ഭീഷണിയും സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്താനുള്ള ശ്രമവും നഗ്നമായ പെരുമാറ്റച്ചട്ട ലംഘനമാണെന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്നു കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഒരു സമുദായ ഭാരവാഹി സ്വന്തം സമുദായക്കാരെ മാത്രമേ വിജയിപ്പിക്കാവൂ എന്നു സര്‍ക്കുലര്‍ ഇറക്കിയിട്ട് അതില്‍ വര്‍ഗീയത കാണാത്തവര്‍ വിശ്വാസികള്‍ തങ്ങളുടെ വോട്ട് ബോധപൂര്‍വം വിനിയോഗിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്ന് ഇടയലേഖനത്തില്‍ ആവശ്യപ്പെട്ടപ്പോള്‍ അതില്‍ വര്‍ഗീയത കാണുന്നത് ഇരട്ടത്താപ്പാണെന്നും അതുകൊണ്ടുതന്നെ വിശ്വാസികളെ സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്താനുള്ള ഇത്തരം നീക്കത്തെ പൊതുസമൂഹം തള്ളിക്കളയുമെന്നും യോഗം വിലയിരുത്തി.ദേശീയ പ്രസിഡണ്റ്റ് അഡ്വ. പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. റവ. ഡോ. മാണി പുതിയിടം, ഹെന്‍റി ജോണ്‍, അഡ്വ. ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍, അഡ്വ. സതീശ് മറ്റം, ആന്‍സി ഷാജി, അഡ്വ. അജി ജോസഫ്, ബിനോയ് ആച്ചോത്ത് എന്നിവര്‍ പ്രസംഗിച്ചു.