Wednesday, September 29, 2010

സഹോദരസ്നേഹം ക്രൈസ്തവ വിശ്വാസത്തിണ്റ്റെ കാതല്‍: മാര്‍ ജോസഫ്‌ പെരുന്തോട്ടം

ദൈവസ്നേഹവും സഹോദരസ്നേഹവുമാണ്‌ ക്രൈസ്തവ ജീവിതത്തിണ്റ്റെ കാതലെന്നും ജാതി-മത-വര്‍ഗ-വര്‍ണ വ്യത്യാസമില്ലാതെ പരസ്പരം സഹകരിക്കുമ്പോഴാണ്‌ സമൂഹം വളരുന്നതെന്നും ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. ചാസ്‌ മാടപ്പള്ളി യൂണിറ്റിണ്റ്റെയും കേരള ലേബര്‍ മൂവ്മെണ്റ്റിണ്റ്റെയും സ്വാശ്രയസംഘ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. സാമ്പത്തികവളര്‍ച്ച മാത്രമല്ല ധാര്‍മികതയും നീതിബോധവും ഹൃദയത്തിണ്റ്റെ പരിശുദ്ധിയും നാം സ്വായത്തമാക്കണമെന്നും ഇവയ്ക്കെതിരേ വളര്‍ന്നുവരുന്ന വര്‍ഗീയതയുടെയും തീവ്രവാദത്തിണ്റ്റെയും ശക്തികളെ സംഘടിച്ചു നേരിടണമെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു. ഫാ.ഗ്രിഗറി ഓണംകുളം അധ്യക്ഷത വഹിച്ചു. ടോമിച്ചന്‍ കാലായില്‍, ഫാ.സെബാസ്റ്റ്യന്‍ കൈതമറ്റം, ഇ.ജെ.ജോസഫ്‌ ഇളപ്പുങ്കല്‍, ആണ്റ്റണി സേവ്യര്‍ പാറിടയില്‍, കെ.ടി.തോമസ്‌ കല്ലംചിറ എന്നിവര്‍ പ്രസംഗിച്ചു.