വര്‍ഗസമരത്തിണ്റ്റെയും വര്‍ഗീയതയുടേതുമായ പ്രത്യയശാസ്ത്രങ്ങളുടെ കൈയേറ്റങ്ങള്‍ക്കു വിധേയമാണു വിദ്യാഭ്യാസ രംഗമെന്ന് ഇണ്റ്റര്‍ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. കേരളത്തിലെ കത്തോലിക്കാ രൂപതകളില്‍ യുവജന പ്രേഷിത രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കായി കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പ്രത്യയശാസ്ത്രങ്ങളുടെ കൈയേറ്റങ്ങള്‍ തിരിച്ചറിഞ്ഞു പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിദ്യാഭ്യാസ രംഗവും ജനാധിപത്യ സംസ്കാരവും തകരും. ജനാധിപത്യത്തിനും ഭരണഘടനാപരമായ നിലപാടുകള്‍ക്കും വേണ്ടിയുള്ള ഇടപെടലുകളെ, കക്ഷിരാഷ്ട്രീയത്തിലുള്ള ഇടപെടലുകളായി ചിത്രീകരിച്ചു മതനേതാക്കള്‍ രാഷ്ട്രീയത്തിലിടപെടുന്നു എന്നാരോപിക്കുന്നവരുടെ സര്‍വാധിപത്യ ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ കഴിയണം. വിദ്യാഭ്യാസരംഗം സര്‍ക്കാര്‍ കുത്തകയാക്കുന്നത് അഭിലഷണീയമല്ല. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മതത്തിനും വിദ്യാഭ്യാസരംഗത്തു തങ്ങളുടേതായ പങ്കു വഹിക്കാനുണ്ട്. അക്കാര്യം വിസ്മരിച്ചുകൊണ്ടുള്ള സര്‍ക്കാരിണ്റ്റെ വിദ്യാഭ്യാസ നയങ്ങള്‍ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. കെസിവൈഎം പ്രസിഡണ്റ്റ് ദീപക്ക് ചേര്‍ക്കോട്, ജോണ്‍സണ്‍ ശൂരനാട്, അനിതാ ആന്‍ഡ്രൂ, ടിറ്റു തോമസ്, ലിജോ പയ്യപ്പിള്ളി, ഫാ. ജെയ്സണ്‍ കൊള്ളന്നൂറ്‍ എന്നിവര്‍ പ്രസംഗിച്ചു.