പേമാരിയും പ്രളയവും മൂലം കുട്ടനാട്ടില്‍ കൊയ്ത്തിനു പാകമായ ആയിരക്കണക്കിന് ഏക്കറിലെ നെല്ല് നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അരിവാളുപയോഗിച്ച് കൊയ്യാന്‍ തയാറാകുന്ന തൊഴിലാളികളോടുചേര്‍ന്ന് കറ്റ കരയ്ക്കു കയറ്റി വയ്ക്കാനും മെതിക്കളത്തിലെത്തിക്കാനുമായി സന്നദ്ധപ്രവര്‍ത്തകരുടെ സേവനം കര്‍ഷകരും ജില്ലാ ഭരണകൂടവും പ്രതീക്ഷിക്കുകയാണ്. കര്‍ഷകര്‍ നേരിടുന്ന ഈ ദുരിതത്തില്‍ അവരെ സഹായിക്കാനും ആശ്വാസമേകാനും സന്‍മനസുള്ള എല്ലാവരുടെയും സേവന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് നേതൃത്വം നല്‍കാന്‍ ചങ്ങനാശേരി അതിരൂപതയ്ക്കുവേണ്ടി കുട്ടനാട് വികസന സമിതി മുന്‍കൈ എടുക്കാന്‍ ഉദ്ദേശിക്കുന്നു. താത്പര്യമുള്ള ഇടവകാംഗങ്ങളും വിവിധ സംഘടനാംഗങ്ങളും ഉടന്‍തന്നെ കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലുമായി ബന്ധപ്പെടണമെന്ന് ചങ്ങനാശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447301086.