വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുന്നതിനൊപ്പം അതു പ്രവൃത്തിയിലെത്തിക്കാനും ഏവരും ശ്രമിക്കണമെന്ന് കെആര്‍എല്‍സിസി അധ്യക്ഷന്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ.എം. സൂസപാക്യം. ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി ഇണ്റ്റര്‍നാഷണലിണ്റ്റെ (സിഎസ്‌എസ്) 13-ാം സംസ്ഥാന സമ്മേളനം എറണാകുളം ടൌണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിഎസ്‌എസ് കേരളത്തിലെ അംഗീകരിക്കപ്പെട്ട ശക്തിയാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കേന്ദ്ര കൃഷി സഹമന്ത്രി പ്രഫ.കെ.വി.തോമസ് പറഞ്ഞു. ഏതു മേഖലയില്‍ നിന്നുള്ളവരാണെങ്കിലും വിശ്വാസമായിരിക്കണം അടിത്തറ. സഭ ആത്മീയ കാര്യങ്ങള്‍ക്കൊപ്പം സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക കാഴ്ചപ്പാടുകളും വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസം സംരക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സഭയുടെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. സിഎസ്‌എസ് വൈസ് ചെയര്‍മാന്‍ ഗ്ളാഡിന്‍ ജെ.പനക്കല്‍ അധ്യക്ഷനായിരുന്നു. എംഎല്‍എമാരായ ഡൊമിനിക് പ്രസണ്റ്റേഷന്‍, കെ.ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെആര്‍എല്‍സിസി ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി ഫാ.പയസ് ആറാട്ടുകുളം, എഐസിസി അംഗം സിമി റോസ്ബെല്‍ ജോണ്‍, സിപ്പി പള്ളിപ്പുറം, സിഎസ്‌എസ് നേതാക്കളായ സി.എ. ക്ളീറ്റസ്, സേവ്യര്‍ കാനപ്പിള്ളി, റോസ് മേരി വില്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ സിപ്പി പള്ളിപ്പുറം, സമുദായ രത്നങ്ങളായ ആണ്റ്റണി കോന്നുള്ളി, കെ.പി. കാര്‍ലോസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സിഎസ്‌എസ് ചെയര്‍മാന്‍ പി.എ. ജോസഫ് സ്റ്റാന്‍ലി സമ്മേളനത്തിന് നേതൃത്വം നല്‍കി.