Thursday, October 7, 2010

മദ്യവിമുക്ത സമൂഹസൃഷ്ടിക്കായി ഏവരും പങ്കാളികളാകണം: മാര്‍ പോളി കണ്ണൂക്കാടന്‍

മദ്യവിമുക്ത സമൂഹസൃഷ്ടിക്കായി ഏവരും പങ്കാളികളും അതിണ്റ്റെ പ്രചാരകരുമാകണമെന്ന്‌ രൂപത ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടന്‍. ലഹരിമോചന ആയുര്‍വേദ ചികിത്സാ കേന്ദ്രമായ ആനന്ദപുരം സാന്‍ജോ സദണ്റ്റെ 16 ാം വാര്‍ഷികാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. ഇന്ന്‌ മനഷ്യനെ ഏറ്റവും കൂടുതല്‍ നാശത്തിലേക്ക്‌ നയിക്കുന്നത്‌ മദ്യാസക്തിയാണ്‌. ഇതില്‍ നിന്നുള്ള മോചനമാണ്‌ മനുഷ്യന്‌ രക്ഷ നല്‍കുന്നത്‌. അതുവഴി മാത്രമേ സമൂഹത്തിന്‌ നന്‍മ കൈവരികയുള്ളൂ. മദ്യവിമുക്തസമൂഹത്തിനായി പ്രയത്നിക്കുന്നവര്‍ അവരുടെ നല്ല മനസിണ്റ്റെ പ്രകടനമാണ്‌ സമൂഹത്തിനായി കാഴ്ചവെക്കുന്നതെന്നും ബിഷപ്്‌ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ രൂപത വികാരി ജനറാള്‍ മോണ്‍ ജോസ്‌ ഇരിമ്പന്‍ അധ്യക്ഷത വഹിച്ചു. ബിഷപ്‌ മാര്‍ ജെയിംസ്‌ പഴയാറ്റില്‍ അനുഗ്രഹപ്രഭാഷണവും അഡ്വ. തോമസ്‌ ഉണ്ണിയാടന്‍ എംഎല്‍എ മുഖ്യപ്രഭാഷണവും നടത്തി. സോഷ്യല്‍ ആക്ഷന്‍ ഡയറക്ടര്‍ ഫാ. ആണ്റ്റണി മുക്കാട്ടുകരക്കാരന്‍, ഡോ.വി.ജെ. പോള്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. എക്സി. ഡയറക്ടര്‍ ഫാ. പോളി കണ്ണൂക്കാടന്‍ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോര്‍ജ്‌ ലിയോണ്‍സ്‌ നന്ദിയും പറഞ്ഞു. അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ബാല്‍റെഡ്‌ എഫ്സിസി റിപോര്‍ട്ട്‌ അവതരിപ്പിച്ചു. പുതിയ ബ്ളോക്കി ണ്റ്റെ അടിസ്ഥാനശിലയുടെ ആശീര്‍വാദകര്‍മവും നടന്നു.