Thursday, October 7, 2010

കിസ്ത്യന്‍ മാനേജ്മെണ്റ്റ്‌ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം: മുഹമ്മദ്‌ കമ്മിറ്റി ഉത്തരവ്‌ ഹൈക്കോടതി സ്റ്റേചെയ്തു

കേരള ക്രിസ്ത്യന്‍ പ്രഫഷണല്‍ മാനേജ്മെണ്റ്റ്‌ ഫെഡറേഷണ്റ്റെ കീഴിലുള്ള നാലു മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥികളുടെ പ്രവേശനം നിയമവിരുദ്ധമെന്നു കണെ്ടത്തിയ ജസ്റ്റീസ്‌ പി.എ. മുഹമ്മദ്‌ കമ്മിറ്റി ഉത്തരവ്‌ ഹൈക്കോടതി സ്റ്റേ ചെയ്തു. ഉത്തരവു പ്രകാരമുള്ള മുഴുവന്‍ നടപടിക്രമങ്ങളുമാണ്‌ ജസ്റ്റീസ്‌ ആണ്റ്റണി ഡൊമനിക്ക്‌ രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തത്‌. സര്‍ക്കാരുമായി കരാറിലൊപ്പിടാത്ത നാലു ക്രൈസ്തവ മാനേജ്മെണ്റ്റ്‌ കോളജുകളുടെ പ്രവേശന നടപടി നിയമം പാലിക്കാതെയാണെന്നും സുതാര്യമല്ലെന്നും ആരോപിച്ചാണ്‌ പ്രവേശനം നിയമവിരുദ്ധമാണെന്നും അന്തിമതീര്‍പ്പിനു വിധേയമായിരിക്കുമെന്നും മുഹമ്മദ്‌ കമ്മിറ്റി ഉത്തരവിട്ടത്‌. ഇതിനെതിരേ ഫെഡറേഷന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.കഴിഞ്ഞ മാസം 24നാണ്‌ മുഹമ്മദ്‌ കമ്മിറ്റിയുടെ ഉത്തരവു പുറത്തുവന്നത്‌. എന്നാല്‍, ഉത്തരവ്‌ വന്നതിനുശേഷം 27ന്‌ മാനേജ്മെണ്റ്റിനോടു കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടു കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കി. തീരുമാനം എടുത്തശേഷമാണു മുഹമ്മദ്‌ കമ്മിറ്റി വിശദീകരണം തേടിയതെന്നും അതിനാല്‍ ആവശ്യമായ വിശദീകരണം നല്‍കാനായില്ലെന്നും ഫെഡറേഷന്‍ ഹൈക്കോടതിയില്‍ വാദിച്ചു. വിദ്യാര്‍ഥി പ്രവേശനവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും മുഹമ്മദ്‌ കമ്മിറ്റി പരിശോധിച്ചുവെന്നു പറയുന്നുവെങ്കിലും ഏതെല്ലാം രേഖകളാണു പരിശോധിച്ചതെന്നു വ്യക്തമാക്കിയിട്ടില്ല. ക്രമക്കേടുകള്‍ എതൊക്കെയെന്നും വ്യക്തമായി പറയുന്നില്ല. പ്രവേശനത്തിനായി പ്ളസ്ടുവിണ്റ്റെ മാര്‍ക്കും യോഗ്യതാപരീക്ഷയുടെ മാര്‍ക്കും ഒരുമിച്ചു പരിശോധിച്ചതു ശരിയല്ലെന്നായിരുന്നു കമ്മിറ്റിയുടെ മറ്റൊരു വിലയിരുത്തല്‍. ഇതു ശരിയല്ല. ഹൈക്കോടതി മുന്‍പു നല്‍കിയ വിധിയില്‍ ഇത്തരത്തില്‍ മാര്‍ക്ക്‌ പരിഗണിക്കുന്നതു പ്രവേശനത്തെ ദോഷകരമായി ബാധിക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കു ലഭ്യമാക്കുന്ന ഫീസ്‌ ഇളവ്‌ പ്രകാരമുള്ള തുക സംസ്ഥാന സര്‍ക്കാര്‍ തരുമെന്നാണു പറയുന്നത്‌. എന്നാല്‍, ഇത്തരം നടപടി ഉണ്ടായിട്ടില്ല, ഇതു തെറ്റായ പ്രതീക്ഷനല്‍കുന്ന വാഗ്ദാനമാണ്‌. പ്രവേശനവുമായി ബന്ധപ്പെട്ടു കോളജുകള്‍ നല്‍കിയ പ്രോസ്പെക്ടസില്‍ പറയുന്ന തരത്തില്‍ മെറിറ്റ്‌ ലിസ്റ്റ്‌ അലോട്ട്‌ ചെയ്താലും മതിയായ കാരണം ബോധ്യമാവുകയാണെങ്കില്‍ കോളജുകള്‍ക്കു വിദ്യാര്‍ഥിയുടെ പ്രവേശനം നിഷേധിക്കാമെന്നു ടിഎംഎ പൈ കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്‌. വിദ്യാര്‍ഥികളുടെ അപേക്ഷ നിരസിച്ചുവെന്ന കമ്മിറ്റിയുടെ ആരോപണം നിലനില്‍ക്കുന്നതല്ല. മെഡിക്കല്‍ കൌണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നു മുഹമ്മദ്‌ കമ്മിറ്റി പറഞ്ഞുവെങ്കിലും ഇവ ഏതൊക്കെയാണെന്നു വ്യക്തമാക്കിയിട്ടില്ലെന്നും ഫെഡറേഷനു വേണ്ടി ഹാജരായ അഡ്വ. കുര്യന്‍ ജോര്‍ജ്‌ കണ്ണന്താനം പറഞ്ഞു. വാദം അംഗീകരിച്ച കോടതി മുഹമ്മദ്‌ കമ്മിറ്റി ഉത്തരവിന്‍ പ്രകാരമുള്ള നടപടികള്‍ സ്റ്റേ ചെയ്ത്‌ ഉത്തരവായി. സര്‍ക്കാരുമായി കരാറുണ്ടാക്കാത്ത ക്രൈസ്തവ മാനേജ്മെണ്റ്റിനു കീഴിലുള്ള കോളജുകളുടെ പ്രവേശന രീതി സുതാര്യമല്ലെന്നു മേല്‍നോട്ടസമിതിയായ മുഹമ്മദ്‌ കമ്മിറ്റി നിയോഗിച്ച ഉപസമിതി കണെ്ടത്തിയെന്നും ഇതിണ്റ്റെ അടിസ്ഥാനത്തില്‍ നാലു കോളജുകളില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതു കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ടിനു വിധേയമായിരിക്കുമെന്നുമാണ്‌ മുഹമ്മദ്‌ കമ്മിറ്റിയുടെ ഉത്തരവ്‌. ഇതിണ്റ്റെ അടിസ്ഥാനത്തില്‍ തൃശൂരിലെ അമല, ജൂബിലി മിഷന്‍, തിരുവല്ല പുഷ്പഗിരി, കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ എന്നീ കോളജുകള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതായി കമ്മിറ്റി അറിയിപ്പില്‍ പറഞ്ഞിരുന്നു. പ്രവേശനരീതി സുതാര്യമല്ലെന്നു നേരത്തെ മുഹമ്മദ്‌ കമ്മിറ്റി നിരീക്ഷിച്ചതിനെത്തുടര്‍ന്നാണ്‌ കഴിഞ്ഞ 13ന്‌ വിശദപഠനത്തിനായി ഉപസമിതിയെ നിശ്ചയിച്ചത്‌. ബി.എസ്‌. മാവോജി, ഡോ.എസ്‌.അനിരുദ്ധന്‍ എന്നിവരായിരുന്നു ഉപസമിതി അംഗങ്ങള്‍. സമിതി വിശദാന്വേഷണം നടത്തി 21ന്‌ റിപ്പോര്‍ട്ട്‌ നല്‍കി. 22ന്‌ ചേര്‍ന്ന കമ്മിറ്റി ഇതു പരിഗണിച്ച്‌ ഉത്തരവു പുറപ്പെടുവിച്ചു. കമ്മിറ്റിയുടെ കണെ്ടത്തലിന്‍മേല്‍ 10 ദിവസത്തിനകം മറുപടി നല്‍കാന്‍ ഫെഡറേഷനോടും കോളജുകളോടും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്‌ ഫെഡറേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്‌. രാഷ്്ട്രീയ സമ്മര്‍ദത്തിണ്റ്റെ ഫലമായാണ്‌ മുഹമ്മദ്‌ കമ്മിറ്റി ഇത്തരം നടപടിക്കു തുനിഞ്ഞതെന്നു നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.