Saturday, October 9, 2010

ചങ്ങനാശേരി അതിരൂപതയ്ക്കെതിരേയുള്ള ആരോപണം ദുരുദ്ദേശ്യപരം: കാത്തലിക്‌ ഫെഡറേഷന്‍

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതുപക്ഷ സ്വതന്ത്രന്‍മാരെ ചങ്ങനാശേരി അതിരൂപത നിര്‍ബന്ധിച്ച്‌ പിന്‍മാറ്റുന്നുവെന്ന സിപിഎം നേതൃത്വത്തിണ്റ്റെ ആരോപണം ദുരുദ്ദേശ്യപരവും പ്രതിഷേധാര്‍ഹവുമാണെന്ന്‌ കാത്തലിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ എക്സിക്യൂട്ടീവ്‌ യോഗം അറിയിച്ചു. ഭരണപരാജയം മറയ്ക്കുന്നതിനും ഭൂരിപക്ഷ വര്‍ഗീയത മുതലെടുക്കുന്നതിനുംവേണ്ടി കഴിഞ്ഞ കുറേനാളുകളായി കത്തോലിക്കാസഭയുടെ നേരേ നടത്തുന്ന കുതിരകയറ്റത്തിണ്റ്റെ അവസാനത്തെ ഉദാഹരണമാണ്‌. ഇതുസംബന്ധിച്ച്‌ ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന. സംസ്ഥാനത്തെ ജനങ്ങളെ ഒന്നായി കാണേണ്ട ആഭ്യന്തരമന്ത്രി ഒരു വിഭാഗത്തിനു നേരേ ദുരാരോപണം ഉന്നയിക്കുന്നത്‌ സത്യപ്രതിജ്ഞാ ലംഘനമാണ്‌. ഇത്തരം തെറ്റായ ആരോപണങ്ങളെ പൊതുസമൂഹം തള്ളിക്കളയണമെന്നും കാത്തലിക്‌ ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ദേശീയ പ്രസിഡണ്റ്റ്‌ അഡ്വ.പി.പി.ജോസഫിണ്റ്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റവ.ഡോ. മാണി പുതിയിടം, ഹെണ്റ്റി ജോണ്‍, അഡ്വ. ജോര്‍ജ്‌ വര്‍ഗീസ്‌ കോടിക്കല്‍, അഡ്വ. സതീശ്‌ മറ്റം, കാതറിന്‍ ജോസഫ്‌, അഡ്വ. അജി ജോസഫ്‌, അഡ്വ. സണ്ണി മാത്യു കാട്ടുപറമ്പ്‌ എന്നിവര്‍ പ്രസംഗിച്ചു.