Thursday, October 28, 2010

കടുകുമണി മിഷന്‍ക്വിസ്‌ ലക്കിവിന്‍

കടുകുമണി മിഷന്‍ക്വിസ്‌ 2010-2011ണ്റ്റെ നറുക്കെടുപ്പ്‌ ഫലപ്രഖ്യാപനം സെന്തോമസ്‌ മിഷണറി സൊസൈറ്റിയുടെ മാധ്യമ വിഭാഗമായ ഇംപാക്റ്റില്‍ വച്ച്‌ മിഷന്‍ ഞായര്‍ ദിനത്തില്‍ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ നിര്‍വ്വഹിച്ചു. കേരളസഭയിലെ പുതുതലമുറയ്ക്ക്‌ പ്രേഷിത അവബോധം പകര്‍ന്നുകൊടുക്കുവാനും എങ്ങനെ ഒരു പ്രേഷിതനായി സമൂഹത്തില്‍ പ്രവര്‍ത്തിക്കാമെന്നുമുള്ള നൂതന ആശയങ്ങളുമായി സീറോ മലബാര്‍ സഭയുടെ പ്രേഷിത മുന്നണിയായ സെന്തോമസ്‌ മിഷണറി സൊസൈറ്റിയുടെ മാധ്യമ വിഭാഗമായ ഇംപാക്റ്റ്‌ ഒരുക്കിയ കടുകുമണി മിഷന്‍ ക്വിസിണ്റ്റെ ആദ്യതല മത്സരം മിഷന്‍ ഞായര്‍ ദിനത്തില്‍ പൂര്‍ണമായി. കേരളസഭയിലെ വിവിധ രൂപതകളില്‍ നിന്നായി 25000 ല്‍ പരം കുട്ടികളാണ്‌ മത്സരത്തില്‍ പങ്കെടുത്തത്‌. ആദ്യതല മത്സരത്തിണ്റ്റെ ഭാഗമായി നടത്തിയ കടുകുമണി ലക്കിവിന്‍ നറുക്കെടുപ്പില്‍ വിജയികളായവരെ അഭിവന്ദ്യ പിതാവ്‌ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായി ലാപ്‌ ടോപ്പ്‌ പാലക്കാട്‌ രൂപതയിലെ ഉണ്ണിമല ഇടവകാംഗമായ ഷാണ്റ്റി പൂക്കുന്നേലിനും രണ്ടാം സമ്മാനമായി ഡിജിറ്റല്‍ ക്യാമറ മാനന്തവാടി രൂപതയിലെ തെനേരി ഇടവകാംഗമായ വര്‍ക്കി അറയ്ക്കലിനും മൂന്നാം സമ്മാനമായി ഡിവിഡി പ്ളയര്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ പഴയിടം ഇടവകാംഗമായ റോസമ്മ സേവ്യറിനും ലഭിച്ചു. കുട്ടികളിലും യുവാക്കളിലും മാധ്യമങ്ങളുടെ അതിപ്രസരം ശക്തമാകുമ്പോള്‍ അതേ മാധ്യമത്തില്‍ നിന്നുകൊണ്ടുതന്നെ ഇംപാക്റ്റ്‌ നടത്തുന്ന കടുകുമണി പ്രേഷിത മാസിക തീര്‍ച്ചയായും സഭയിലെ കുട്ടികളില്‍ പ്രേഷിത അവബോധം വളര്‍ത്തുന്നുണ്ടെന്ന്‌ ഫലപ്രഖ്യാപന വേളയില്‍ അഭിവന്ദ്യ പിതാവ്‌ ഊന്നിപ്പറഞ്ഞു. കടുകുമണി മിഷന്‍ ക്വിസ്സിണ്റ്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്‌ അതത്‌ രൂപതകളിലെ മിഷന്‍ ലീഗ്‌ പ്രവര്‍ത്തകരും മതബോധന വിഭാഗവുമാണെന്ന്‌ ഇംപാക്റ്റ്‌ ഡയറക്ടര്‍ ഫാ. ജോസ്‌ പാലക്കീല്‍ എം.എസ്‌.റ്റി. ഫലപ്രഖ്യാപനവേളയില്‍ എടുത്തു പറയുകയും അവര്‍ക്ക്‌ നന്ദിയും ആശംസിച്ചു.ആദ്യതല മത്സരത്തില്‍ പങ്കെടുത്ത 25000 കുട്ടികളില്‍ നിന്നും ഏറ്റവും മികവുപുലര്‍ത്തിയ 20000 കുട്ടികളെ രണ്ടാം തലത്തിലേക്ക്‌ തെരഞ്ഞെടുക്കുകയും ചെയ്തു. രണ്ടാം തലത്തിണ്റ്റെ ഭാഗമായിട്ടുള്ള എഴുത്തു പരീക്ഷകള്‍ അതത്‌ ഇടവകകളില്‍ നടത്തുകയും അതില്‍ നിന്നും 75% മാര്‍ക്ക്‌ നേടുന്നവര്‍ക്ക്‌ പ്രേഷിത ചിന്തകള്‍ വളര്‍ത്തുവാനായി മള്‍ട്ടിമീഡിയ പ്രേഷിതകളരിയും ഒരുക്കുന്നു. പ്രേഷിതപഠന കളരിയില്‍ സമര്‍ത്ഥരാകുന്നവര്‍ക്ക്‌ കേരളത്തിന്‌ പുറത്തേയ്ക്കുള്ള മിഷന്‍ ടൂറില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നു. ഫൈനല്‍ റൌണ്ടായ മൂന്നാംതല മത്സരം ദൃശ്യശ്രാവ്യ അടിസ്ഥാനത്തിലുള്ളതായിരിക്കുമെന്നും ഈ പ്രോഗ്രാമിണ്റ്റെ ദൃശ്യാവിഷ്കാരം മാധ്യമ സഹായത്തോടെ ജനഹൃദയങ്ങളിലേക്ക്‌ എത്തിക്കുമെന്നും കടുകുമണി മിഷന്‍ ക്വിസ്സിണ്റ്റെ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9961932592, 9947064634