Thursday, October 28, 2010

തെരഞ്ഞെടുപ്പുഫലം ക്രൈസ്തവ സഭയെ ആക്ഷേപിച്ചവര്‍ക്കുള്ള മറുപടി:സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍

ക്രൈസ്തവസഭയെയും, സഭാദ്ധ്യക്ഷന്‍മാരെയും, പുരോഹിതരെയും പൊതുസമൂഹത്തില്‍ ആക്ഷേപിച്ച്‌ നേട്ടം കൊയ്യാമെന്ന്‌ സ്വപ്നം കണ്ടവര്‍ക്കു ലഭിച്ച മറുപടിയാണ്‌ തെരഞ്ഞെടുപ്പു ഫലമെന്ന്‌ സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍. സഭയുടെ വിശ്വാസനിലപാടുകളെയും, ഇടയലേഖനങ്ങളെയും, സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷണ്റ്റെ നേതൃസമ്മേളന തീരുമാനങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്ത്‌ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുവാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ വിശ്വാസി സമൂഹം ഒരിക്കലും മുഖവിലയ്ക്കെടുക്കുകയില്ലെന്നുള്ളതിന്‌ ഇത്‌ തെളിവാണ്‌. സഭയ്ക്ക്‌ രാഷ്ട്രീയമുണ്ട്‌; കക്ഷിരാഷ്ട്രീയമില്ല. സഭയുടെ രാഷ്ട്രീയം ദൈവവിശ്വാസത്തിലധിഷ്ടിതമായി, ജനങ്ങളുടെ നന്‍മയും, ക്ഷേമവും, സുരക്ഷയും, സമാധാനവുമാണ്‌. ജനാതിപത്യ സംവിധാനത്തിലെ ഭരണനേതൃത്വങ്ങള്‍ ഇക്കാര്യങ്ങളില്‍ പരാജയപ്പെടുമ്പോള്‍ സഭ പ്രതികരിക്കുകയും ശക്തമായി ഇടപെടുകയും ചെയ്യും. അതില്‍ കക്ഷിരാഷ്ട്രീയമില്ല. തെറ്റുകള്‍ തിരുത്തുവാന്‍ പലര്‍ക്കും ഇതൊരവസരമാണ്‌. വരും നാളുകളില്‍, വിശ്വാസിസമൂഹം വോട്ടുകള്‍ ആര്‍ക്കും തീറെഴുതിക്കൊടുത്തിട്ടുമില്ലെന്ന്‌ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി സി സെബാസ്റ്റ്യന്‍ പ്രസ്താവിച്ചു.