Monday, October 18, 2010

ദൈവവിളി പ്രോത്സാഹകര്‍ ദൈവത്തിണ്റ്റെ സഹപ്രവര്‍ത്തകര്‍: മാര്‍ ജോസഫ്‌ പെരുന്തോട്ടം

ദൈവവിളി പ്രോത്സാഹനം പരിശുദ്ധാത്മാവിണ്റ്റെ പ്രവൃത്തിയാണെന്നും ദൈവവിളി പ്രോത്സാഹകര്‍ ദൈവത്തിണ്റ്റെ സഹപ്രവര്‍ത്തകരാണെന്നും ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. കേരള വൊക്കേഷന്‍ സര്‍വീസ്‌ സെണ്റ്ററിണ്റ്റെ റൂബി ജൂബിലി സമ്മേളനം ഭരണങ്ങാനത്ത്‌ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ദൈവവിളി പ്രോത്സാഹന രംഗത്തുള്ളവരെ ഒന്നിപ്പിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പരിശീലനം നല്‍കുകയും ചെയ്യുന്ന കെസിബിസിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌ കേരള വോക്കേഷന്‍ സര്‍വീസ്‌ സെണ്റ്റര്‍. കേരളത്തിലെ 29 രൂപതകളും 275 സന്യാസിനീ സമൂഹങ്ങളും മുപ്പതോളം സന്യാസ സമൂഹങ്ങളും ഈ സെണ്റ്ററിണ്റ്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്നു. റൂബി ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ മുന്നൂറിലധികം ദൈവവിളി പ്രോത്സാഹകര്‍ രണ്ടു ദിവസമായി നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു. ആഘോഷ പരിപാടികളില്‍ മാര്‍ ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍, കേരള വൊക്കേഷന്‍ പ്രൊമോട്ടേഴ്സ്‌ കോണ്‍ഫറന്‍സ്‌ വൈസ്‌ ചെയര്‍മാന്‍ റവ. ഡോ. ഫ്രാന്‍സിസ്‌ കൊടിയന്‍ എംസിബിഎസ്‌, ഫാ. ഡൊമീഷ്യന്‍ മാണിക്കത്താന്‍ സിഎംഐ, ഫാ. മരിയന്‍ ജോസ്‌, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ. ജോര്‍ജ്‌ തൊട്ടിപ്പറമ്പില്‍ എംഎസ്ടി തുടങ്ങിയവര്‍ പങ്കെടുത്തു. ദൈവവിളി പ്രോത്സാഹന രംഗത്ത്‌ നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ച്‌ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ ക്ളാസെടുത്തു. പാലാ രൂപത ചാന്‍സിലര്‍ ഫാ. ഡൊമിനിക്‌ വെച്ചൂറ്‍ സന്ദേശം നല്‍കി. കെവിഎസ്്സിയുടെ ഡയറക്ടര്‍ ഫാ. ആണ്റ്റണി പുത്തന്‍കുളം സ്വാഗതം പറഞ്ഞു. സെക്രട്ടറിമാരായ സിസ്റ്റര്‍ എമ്മ മേരി, സിസ്റ്റര്‍ മേരി സേവ്യര്‍ തുടങ്ങിയവര്‍ സമ്മേളനത്തിന്‌ നേതൃത്വം നല്‍കി.