ഗാനങ്ങള്‍ രോഗികള്‍ക്ക് പ്രത്യാശ നല്‍കുന്ന ദിവ്യൌഷധങ്ങളാണെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. അമലയിലെ രോഗികള്‍ക്ക് സാന്ത്വനം പകരാനായി ഒരുക്കിയ സ്വര്‍ഗീയലേപനം എന്ന ഓഡിയോ സിഡി പുറത്തിറക്കി സംസാരിക്കുകയായിരുന്നു ബിഷപ്. പറവൂറ്‍ ജോര്‍ജ് സിഡിയുടെ ആദ്യപ്രതി ഏറ്റുവാങ്ങി. അമല ഹോസ്പിറ്റലാണ് 12 ഗാനങ്ങളടങ്ങിയ സിഡി പുറത്തിറക്കിയിരിക്കുന്നത്. ഗാനരചന നിര്‍വഹിച്ച ഫാ. ജോഷി കണ്ണൂക്കാടന്‍, സംഗീതം നല്‍കിയ ബൈജു മാത്യു, ഗായകന്‍ വില്‍സന്‍ പിറവം, അമല ഡയറക്ടര്‍ ഫാ. പോള്‍ ആച്ചാണ്ടി, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പിന്നണിഗായകരായ ജി. വേണുഗോപാല്‍, സുജാത, മധു ബാലകൃഷ്ണന്‍, ജ്യോത്സ്ന, വിധുപ്രതാപ്, കെസ്റ്റര്‍, വില്‍സന്‍ പിറവം എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.