Saturday, November 13, 2010

കെസിവൈഎം സംസ്ഥാന സമ്മേളനത്തിനു തിരിതെളിഞ്ഞു

32-ാമത്‌ കെസിവൈഎം സംസ്ഥാന സമ്മേളനത്തിനു തൊടുപുഴയില്‍ തിരിതെളിഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി വരാപ്പുഴ, ഇടുക്കി, പാലാ രൂപതകളുടെ നേതൃത്വത്തില്‍ സമ്മേളനവേദിയില്‍ സ്ഥാപിക്കാനുള്ള ദീപശിഖയും കെസിവൈഎം പതാകയും വിശുദ്ധ തോമസ്മൂറിണ്റ്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും ഛായാചിത്രങ്ങളും നഗരത്തിണ്റ്റെ അതിര്‍ത്തിയായ വെങ്ങല്ലൂരില്‍ എത്തിച്ചു. ഇവിടെനിന്നു കെസിവൈഎം ത്രിവര്‍ണ പതാകയേന്തി നൂറുക്കണക്കിന്‌ ഇരുചക്രവാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സമ്മേളന നഗരിയായ ന്യൂമാന്‍ കോളജിലേക്ക്‌ ആനയിച്ചു. സംസ്ഥാന പ്രസിഡണ്റ്റ്‌ ദീപക്‌ ചേര്‍ക്കോട്ട്‌ ദീപശിഖയും, കോതമംഗലം രൂപത പ്രസിഡണ്റ്റ്‌ റോയിസണ്‍ കുഴിഞ്ഞാലില്‍ കെസിവൈഎം പതാകയും, സംസ്ഥാന അസിസ്റ്റണ്റ്റ്‌ ഡയറക്ടര്‍ സിസ്റ്റര്‍ ആന്‍സി ആണ്റ്റണി വിശുദ്ധ തോമസ്‌ മൂറിണ്റ്റെ ഛായാചിത്രവും കോതമംഗലം രൂപത ഡയറക്ടര്‍ ഫാ. ജോസഫ്‌ കൊച്ചുപറമ്പില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഛായാചിത്രവും ഏറ്റുവാങ്ങി. തുടര്‍ന്ന്‌ സമ്മേളനത്തിനു തുടക്കം കുറിച്ച്‌ സംസ്ഥാന വൈസ്‌ പ്രസിഡണ്റ്റ്‌ എ.ബി. ജസ്റ്റിന്‍ പതാക ഉയര്‍ത്തി. സംസ്ഥാന ഡയറക്ടര്‍ ഫാ. ജയ്സണ്‍ കൊള്ളന്നൂറ്‍, ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ ശൂരനാട്‌, സന്തോഷ്‌ മൈലം, ട്വിങ്കിള്‍ ഫ്രാന്‍സീസ്‌, ലിജോ പയ്യപ്പിള്ളില്‍, ടിറ്റു തോമസ്‌, ജയ്സണ്‍ അറയ്ക്കല്‍, ജോണി ആണ്റ്റണി, ബോബി പാലയ്ക്കല്‍, റോബിന്‍ തയ്യില്‍, ഫാ. ജോസ്‌ മോനിപ്പിള്ളി, ഫാ. ജോസ്‌ പുല്‍പ്പറമ്പില്‍. ഫാ.ജിയോ ചെമ്പരത്തി, സിസ്റ്റര്‍ ജിസ്മിത എസ്ഡി, ഷൈജു ഇഞ്ചയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. വരാപ്പുഴ അതിരൂപത കെസിവൈഎമ്മിണ്റ്റെ നേതൃത്വത്തില്‍ വല്ലാര്‍പാടം ബസിലിക്കയില്‍നിന്ന്‌ ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സീസ്‌ കല്ലറയ്ക്കല്‍ അതിരൂപത പ്രസിഡണ്റ്റ്‌ ഐ.എം. ആണ്റ്റണിക്ക്‌ ദീപശിഖ കൈമാറി. ഇടുക്കി രൂപത കെസിവൈഎമ്മിണ്റ്റെ നേതൃത്വത്തില്‍ സമ്മേളനവേദിയില്‍ ഉയര്‍ത്താനുള്ള പതാക ബിഷപ്‌ ഹൌസില്‍നിന്ന്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ ശൂരനാട്‌, രൂപത പ്രസിഡണ്റ്റ്‌ മാത്യൂസ്‌ ഐക്കര എന്നിവര്‍ക്കു കൈമാറി. ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍നിന്നും വിശുദ്ധ തോമസ്‌ മൂറിണ്റ്റെയും വിശുദ്ധ അല്‍ഫോന്‍സമ്മായുടെയും ഛായാചിത്ര പ്രയാണം ഫോറോന പള്ളിവികാരി ഫാ. സെബാസ്റ്റ്യന്‍ മുണ്ടുകുഴിക്കര ഫ്ളാഗ്‌ ഓഫ്‌ ചെയ്തു. രൂപത പ്രസിഡണ്റ്റ്‌ സിബി കിഴക്കേല്‍, രൂപത ഡയറക്ടര്‍ ഫാ.ജോസഫ്‌ ആലഞ്ചേരില്‍, ഷിജോ ചെന്നേലില്‍, സിജു കണ്ണംത്തറപ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.