Saturday, November 13, 2010

കാലാവസ്ഥാ വ്യതിയാനത്തിനു കാരണം മനുഷ്യണ്റ്റെ സ്വാര്‍ഥത: ഡോ. വര്‍ഗീസ്‌ ചക്കാലക്കല്‍

ധാര്‍മിക മൂല്യങ്ങള്‍ക്കു വിരുദ്ധമായി മനുഷ്യര്‍ പ്രകൃതിയെ ഉപയോഗിക്കുന്നതാണ്‌ ലോകം അഭിമുഖീകരിക്കുന്ന സമകാലിക ദുരന്തമായ കാലാവസ്ഥ വ്യതിയാനത്തിനു കാരണമെന്നു ഡോ. വര്‍ഗീസ്‌ ചക്കാലക്കല്‍ പറഞ്ഞു. പിലാത്തറ സെണ്റ്റ്‌ ജോസഫ്സ്‌ കോളജില്‍ ആരംഭിച്ച 'കാലാവസ്ഥ വ്യതിയാനം-അതിണ്റ്റെ പ്രത്യാഘാതങ്ങള്‍ മനുഷ്യജീവിതത്തിലും പരിസ്ഥിതിയിലും' എന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ വേദനിപ്പിച്ചാല്‍ അതിനെതിരായ പ്രതിപ്രവര്‍ത്തനം പ്രകൃതിയില്‍ നിന്നുാകും. പ്രപഞ്ചത്തിണ്റ്റെയും സമസ്ത വസ്തുക്കളുടെയും ഉറവിടം ദൈവമാണ്‌. സ്രഷ്ടാവിനെ മറന്നുള്ള പ്രകൃതി ചൂഷണ പ്രവര്‍ത്തനങ്ങള്‍ മനുഷ്യന്‌ ആശാസ്യമില്ല. പ്രകൃതി കേന്ദ്രീകൃത ജീവിതം എന്ന അവബോധത്തിലേക്ക്‌ സമൂഹം വളരണമെന്നും ബിഷപ്‌ പറഞ്ഞു. മോണ്‍. ദേവസി ഈരത്തറ അധ്യക്ഷത വഹിച്ചു. കൊച്ചിന്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ്‌ ഓഷ്യന്‍സയന്‍സ്‌ ആന്‍ഡ്‌ ടെക്നോളജി മുന്‍ ഡയറക്ടര്‍ ഡോ. കെ.ടി ദാമോദരന്‍ നമ്പ്യാര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ണിനെയും മനുഷ്യനെയും ബാധിക്കുന്ന കാലാവസ്ഥ മാറ്റത്തിനെതിരേ കൂട്ടായ പ്രതിരോധ പ്രവര്‍ത്തനം അനിവാര്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഡോ. വി. ലിസി മാത്യു, ഡോ. ഇ.ഡി ജോസഫ്‌, പി.ജെ ജോണ്‍, മെര്‍ലിന്‍ മാത്യു, ജയ്സണ്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ ഉപരിതല ജലസ്രോതസുകളില്‍ കാലാവസ്ഥാ വ്യതിയാനം വരുത്തുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ ഡോ. കെ.ടി ദാമോദരന്‍ നമ്പ്യാര്‍, ഭൂഗര്‍ഭജല സ്രോതസുകളിലുണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ച്‌ ഡോ. കമലാക്ഷന്‍ കൊക്കാലിന്‍ ജൈവ വൈവിധ്യവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തില്‍ ഡോ, എം.എ മുഹമ്മദ്‌ അസ്്ലം, ഹരിതഗൃഹ പ്രഭാവവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തില്‍ ഡോ. എം.കെ സതീഷ്കുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.