കോട്ടപ്പുറം രൂപത അല്‍മായ സമിതി, കെഎല്‍സിഎ, കെസിവൈഎം എന്നിവയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. കോട്ടപ്പുറം വികാസില്‍ ചേര്‍ന്ന സമ്മേളനം ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ മൂല്യങ്ങളില്‍നിന്നും വ്യതിചലിക്കാതെ പാവങ്ങളോട് പക്ഷംചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടവരാണ് ജനപ്രതിനിധികളെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. വികസന മുന്നേറ്റത്തില്‍ ഏറ്റവും താഴെക്കിടയിലുള്ള സാധാരണക്കാരെ മറന്നുള്ള വികസനം ശരിയല്ലെന്നും ജനപ്രതിനിധികള്‍ മൂല്യാധിഷ്ഠിത വികസനത്തിനായി മുന്‍കൈയെടുക്കണമെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു. ജനപ്രതിനിധികള്‍ക്ക് മെമണ്റ്റോകള്‍ നല്‍കി ആദരിച്ചു. സിബിസിഐ യൂത്ത് അവാര്‍ഡ് ജേതാവ് ശില്‍പ ജോണ്‍സനെയും ആദരിച്ചു. പി.ജെ. തോമസ് അധ്യക്ഷത വഹിച്ചു. ജെ.ബി. രാജന്‍, ഡോ. നിക്്സണ്‍ കാട്ടാശേരി, ജെയിംസ് തിയ്യടി, ഫാ. ജോസ് കുര്യാപ്പിള്ളി, പി.എഫ്. ലോറന്‍സ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനപ്രതിനിധികള്‍ക്കുള്ള ഉപഹാരവിതരണം മോണ്‍. സെബാസ്റ്റ്യന്‍ കുന്നത്തൂറ്‍ നിര്‍വഹിച്ചു. ജനപ്രതിനിധികളുടെ മറുപടിപ്രസംഗം അല്‍ഫോന്‍സ ഗോതുരുത്ത്, പ്രസീല ബാബു വള്ളിപ്പുറം, ഒ.സി. ജോസഫ് കൊടുങ്ങല്ലൂറ്‍ എന്നിവര്‍ നടത്തി. ഇ.ഡി. ഫ്രാന്‍സിസ് സ്വാഗതവും ടി.ജി. ബാബു നന്ദിയും പറഞ്ഞു.