കെസിബിസി മാധ്യമ കമ്മീഷന്‍ സംഘടിപ്പിച്ച 24-ാമത് അഖില കേരള പ്രഫഷണല്‍ നാടകമേളയുടെ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഇന്നലെ പാലാരിവട്ടം പിഒസിയില്‍ നടന്ന 44 -ാമത് ലോക സമ്പര്‍ക്ക ദിനാഘോഷവും നാടകമേള അവാര്‍ഡ് ദാനചടങ്ങും കെസിബിസി മാധ്യമ കമ്മീഷന്‍ ചെയര്‍മാനും എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാനുമായ മാര്‍ തോമസ് ചക്യത്ത് ഉദ്ഘാടനം ചെയ്തു. പുതിയ മാധ്യമലോകത്തെ കുറിച്ച് നാം പഠിക്കേണ്ടത് അത്യാവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മാര്‍ തോമസ് ചക്യത്ത് പറഞ്ഞു. ആധുനിക ലോകത്തെ പുതിയ സമ്പര്‍ക്ക മാധ്യമങ്ങളെ കുറിച്ച് പഠിക്കാനുള്ള ഉത്തരവാദിത്വം വൈദികര്‍ക്ക് മാത്രമല്ല, മെത്രാന്‍മാരും പഠിച്ചെടുക്കണം. കൂടുതല്‍ പഠനങ്ങള്‍ നടത്താനുള്ള വേദിയായി പുതിയ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനെ നന്‍മയിലേക്ക് നയിക്കുന്ന ഒന്നാണ് കലാരൂപങ്ങളെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. സ്റ്റീഫന്‍ ആലത്തറ പറഞ്ഞു. കേരളത്തില്‍ നാടകരംഗത്ത് കാര്യമായ മാറ്റങ്ങളുണ്ടാക്കാന്‍ കെസിബിസി നാടകമേളിയിലൂടെ സാധിച്ചിട്ടുണ്ട്. മൂല്യമുള്ളതും മനുഷ്യരെ നന്‍മയിലേക്ക് നയിക്കുന്ന നാടകങ്ങള്‍ക്ക് രൂപം കൊടുക്കാന്‍ നാടകമേളയ്ക്കായിട്ടുണെ്ടന്നും അദ്ദേഹം പറഞ്ഞു. ബിഷപ് മാര്‍ തോമസ് ചക്യത്ത് അവാര്‍ഡുകള്‍ വിതരണം ചെയ്തു. നാടകമേളയില്‍ അവതരിപ്പിച്ച നാടകങ്ങളെക്കുറിച്ച് ഷേര്‍ളി സോമസുന്ദരം അവലോകനം നടത്തി. കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസഫ് നിക്കോളാസ് സ്വാഗതവും പിഒസി അസിസ്റ്റണ്റ്റ് ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് കുരുക്കൂറ്‍ നന്ദിയും പറഞ്ഞു.
മികച്ച നാടകത്തിനുള്ള അവാര്‍ഡ്് പാലാ കമ്യൂണിക്കേഷന്‍സിണ്റ്റെ മധുരം ഈ ജീവിതം എന്ന നാടകത്തിനും, മികച്ച രണ്ടാമത്തെ നാടകത്തിനുള്ള അവാര്‍ഡ് ഓച്ചിറ നാടകരംഗത്തിണ്റ്റെ അമ്മ വാത്സല്യത്തിനും ലഭിച്ചു. ചെറുന്നിയൂറ്‍ ജയപ്രസാദ് (മികച്ച രചന, ഇവിടെ അശോകനും ജീവിച്ചിരുന്നു, തിരുവനന്തപുരം സാഹിതി തിയേറ്റേഴ്സ്), പ്രദീപ് റോയ് (മികച്ച സംവിധായകന്‍, ഭൂമിയിലെ നക്ഷത്രങ്ങള്‍, കാഞ്ഞിരപ്പിള്ളി അമല കമ്യൂണിക്കേഷന്‍സ്), ആലപ്പി വിവേകാനന്ദന്‍ (മികച്ച സംഗീത സംവിധായകന്‍), സി.എസ് വേണു (മികച്ച നടന്‍, ഇവിടെ അശോകനും ജീവിച്ചിരുന്നു), അനിത സി. നായര്‍ (മികച്ച നടി, മധുരം ഈ ജീവിതം), അതിരുങ്കല്‍ സുഭാഷ് (മികച്ച സഹനടന്‍, പഞ്ചനക്ഷത്ര സ്വപ്നം, കൊല്ലം അസീസി ആര്‍ട്സ് ക്ളബ്), വത്സ രവി (മികച്ച സഹനടി, ഭൂമിയിലെ നക്ഷത്രങ്ങള്‍) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ട മധുരം ഈ ജീവിതം അരങ്ങേറി.