പ്രകാശമായ ദീപത്തെ സ്വീകരിച്ച് ഉള്‍ക്കാഴ്ചയുള്ളവരായി സമൂഹത്തിന് ഓജസ് പകരാന്‍ വിദ്യാര്‍ഥികള്‍ക്കു കഴിയണമെന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മാര്‍ സ്ളീവ കോളജ് ഓഫ് നഴ്സിംഗിലെ ലാമ്പ് ലൈറ്റിംഗ് ചടങ്ങിനോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. സമൂഹത്തോടുള്ള പ്രതിബദ്ധത നഴ്സിംഗ് വിദ്യാര്‍ഥികള്‍ വിസ്മരിക്കരുതെന്നും ദീപങ്ങളായി പ്രശോഭിക്കണമെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഫിലിപ്പ് ഞരളക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ. പി.ഇ. മേരി പ്രതിജ്ഞാവചകം ചൊല്ലിക്കൊടുത്തു. തൃശൂറ്‍ അശ്വനി കോളജ് ഓഫ് നഴ്സിംഗ് പ്രസിഡണ്റ്റ് സിസ്റ്റര്‍ തോംസീന മുഖ്യപ്രഭാഷണം നടത്തി. മോന്‍സ് ജോസഫ് എംഎല്‍എ, ഫാ. ജോസഫ് ശ്രാമ്പിക്കല്‍, കോളജ് ഡയറക്ടര്‍ റവ. ഡോ. സൈറസ് വേലംപറമ്പില്‍, ലക്ചറര്‍ ജയ മേരി തെക്കേല്‍ എന്നിവര്‍ പ്രസംഗിച്ചു.