തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടു സഹകരിച്ചുകൊണ്ടു സഭയുടെ സാമൂഹികസേവന ദൌത്യം ഭംഗിയായി നിര്‍വഹിക്കാനാകുമെന്നു വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ അഭിപ്രായപ്പെട്ടു. എറണാകുളം ആശിര്‍ഭവനില്‍ കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൌണ്‍സിലിണ്റ്റെ എക്സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം അധ്യക്ഷത വഹിച്ചു. രാഷ്ട്രനിര്‍മാണപ്രക്രിയയില്‍ യുവജനങ്ങളെ പങ്കാളികളാക്കാന്‍ അവര്‍ക്കു സാമൂഹിക രാഷ്്ട്രീയ അവബോധം നല്‍കേണ്ടതുണെ്ടന്ന് അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 15ന് പതിനൊന്നു ലത്തീന്‍ കത്തോലിക്കാ രൂപതകളിലും വിവിധ പരിപാടികളോടെ ലത്തീന്‍ കത്തോലിക്കാദിനമായി ആചരിക്കും. അടുത്ത ജനുവരിയിലെ കെആര്‍എല്‍സിസി ജനറല്‍ അസംബ്ളിക്കു യുവജനങ്ങളുടെ സാമൂഹിക രാഷ്്ട്രീയ മുന്നേറ്റം നവസമൂഹത്തിന് എന്ന വിഷയം പ്രമേയമായി സ്വീകരിച്ചു. ജനുവരിയില്‍ എറണാകുളത്ത് ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചു സമുദായ പ്രതിനിധി സമ്മേളനം നടത്തും. ഇതിന് 11 അംഗ കമ്മിറ്റി രൂപീകരിച്ചു. കെആര്‍എല്‍സിസിയുടെ നിയമാവലിയില്‍ വരുത്തേണ്ട ഭേദഗതിയെക്കുറിച്ചും യോഗം ചര്‍ച്ച നടത്തി. കെആര്‍എല്‍സിസി ട്രഷറര്‍ പ്രഫ.എസ്.റെയ്മണ്‍ ആര്‍ച്ച്ബിഷപ് ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍ അനുസ്മരണപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ കുളക്കായത്തില്‍, ഫാ.പയസ് ആറാട്ടുകുളം, ഷാജി ജോര്‍ജ്, ജയിന്‍ ആന്‍സില്‍ എന്നിവര്‍ പ്രസംഗിച്ചു.