കെസിവൈഎം 32-ാം സംസ്ഥാന സമ്മേളനം 12, 13, 14 തീയതികളില്‍ തൊടുപുഴയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോതമംഗലം യുവദീപ്തി- കെസിവൈഎമ്മിണ്റ്റെ ആതിഥേയത്തത്തില്‍ നടക്കുന്ന സമ്മേളനത്തിണ്റ്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വികസിത രാഷ്ട്രം -വിശ്വാസയുവതയിലൂടെ എന്ന ആപ്തവാക്യവുമായി പതിനായിരങ്ങള്‍ അണിചേരും. 12ന് വൈകുന്നേരം നാലിന് സമ്മേളനത്തിണ്റ്റെ മുന്നോടിയായി ഇടുക്കി രൂപതയുടെ ആഭിമുഖ്യത്തില്‍ ഇടുക്കിയില്‍ നിന്ന് പതാക പ്രയാണവും വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ ദീപശിഖ പ്രയാണവും പാലാരൂപതയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ തോമസ് മൂറിണ്റ്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും ഛായാചിത്രപ്രയാണവും സമ്മേളനനഗരിയായ ന്യൂമാന്‍ കോളജ് ഗ്രൌണ്ടിലെത്തിക്കും. സംസ്ഥാന വൈസ് പ്രസിഡണ്റ്റ് അനിത ആന്‍ഡ്രൂ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. 13ന് ഉച്ചകഴിഞ്ഞ് രണ്ടിന് ന്യൂമാന്‍ കോളജില്‍ നിന്ന് ആരംഭിക്കുന്ന യുവജന റാലി കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. തോമസ് മലേക്കുടി ഫ്ളാഗ് ഓഫ് ചെയ്ത് സന്ദേശം നല്‍കും. റാലിയില്‍ കേരളത്തിലെ 30രൂപതകളില്‍ നിന്നായി അരലക്ഷം യുവജനങ്ങള്‍ പങ്കെടുക്കും. റാലിയുടെ ഏറ്റവും മുന്നിലായി കെസിവൈഎമ്മിണ്റ്റെ ത്രിവര്‍ണ പതാകയും തൊട്ടുപിന്നിലായി സംസ്ഥാന ഭാരവാഹികളും സിന്‍ഡിക്കറ്റ് അംഗങ്ങളും അണിനിരക്കും. ഇവര്‍ക്ക് പിന്നിലായി അക്ഷരമാല ക്രമത്തില്‍ ആലപ്പുഴ മുതല്‍ വിജയപുരം വരെയുള്ള രൂപതകളില്‍ നിന്നുള്ളവര്‍ അണിനിരക്കും. റാലിയുടെ ഏറ്റവും പിന്നില്‍ ആതിഥേയ രൂപതയായ കോതമംഗലം രൂപത പങ്കെടുക്കും. വാദ്യഘോഷങ്ങളും വിശ്വാസപൈതൃകം വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും നാടന്‍ കലരൂപങ്ങളും റാലിക്ക് കൊഴുപ്പേകും. റാലി മുനിസിപ്പല്‍ മൈതാനിയില്‍ എത്തുമ്പോള്‍ പൊതുസമ്മേളനം ആരംഭിക്കും. സംസ്ഥാന പ്രസിഡണ്റ്റ് ദീപക് ചെര്‍ക്കോട്ട് അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഡയറക്ടര്‍. ഫാ. ജയ്സണ്‍ കൊള്ളന്നൂറ്‍ അമുഖ പ്രഭാഷണം നടത്തും. കെസിബിസി പ്രസിഡണ്റ്റ് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തും. സിബിസിഐ വൈസ് പ്രസിഡണ്റ്റ് കോതമംഗലം രൂപത അധ്യക്ഷനുമായി മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തും. പി.ടി.തോമസ് എംപി, പി.ജെ.ജോസഫ് എംഎല്‍എ, ഐസിവൈഎം. ദേശീയജനറല്‍ സെക്രട്ടറി ജോയ്സ് മേരി ആണ്റ്റണി, കെസിവൈഎം കോതമംഗലം രൂപത പ്രസിഡണ്റ്റ് റോയിസണ്‍ കുഴിഞ്ഞാലില്‍ , നഗരസഭ ചെയര്‍മാന്‍ ടി.ജെ.ജോസഫ്, കെ.സിവൈഎം രൂപത ഡയറക്ടര്‍ റവ.ഡോ. ജോസഫ് കൊച്ചുപറമ്പില്‍, കെ.സിവൈഎം മുന്‍ സംസ്ഥാന പ്രസിഡണ്റ്റ് സണ്ണി കടൂത്താഴെ, ഫാ. ജോസ് മോനിപ്പിള്ളി എന്നിവര്‍ പ്രസംഗിക്കും. സംസ്ഥാന ജനറല്‍സെക്രട്ടറി ജോണ്‍സണ്‍ ശൂരനാട് സ്വാഗതവും സംസ്ഥാന സെക്രട്ടറി സന്തോഷ ് മൈലം നന്ദിയും പറയും. വൈകുന്നേരം ആറിന് ന്യൂമാന്‍ കോളജ് ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം നടക്കും. ഫാ. ആണ്റ്റണി പുത്തന്‍കുളം ദിവ്യകാരുണ്യ ആരാധനക്കും ജപമാലക്കും നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന കലാസന്ധ്യ സിനിമാതാരം ഭഗത് മാനുവല്‍ ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ കെസിബിസി യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.വിന്‍സണ്റ്റ് സാമൂവല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.