Thursday, November 11, 2010

അനന്തകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പിലാക്കരുത്‌: കാത്തലിക്‌ ഫെഡറേഷന്‍

ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന ന്യൂനപക്ഷ അവകാശങ്ങളെ കവര്‍ന്നെടുത്ത്‌ എയ്ഡഡ്‌ കോളജുകളെ സര്‍വകലാശാലകളുടെ വരുതിയിലാക്കാന്‍ സര്‍ക്കാര്‍ നിയമിച്ച ഡോ.എം.അനന്തകൃഷ്ണന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ വിദ്യാഭ്യാസ പരിഷ്കരണത്തിനും ന്യൂനപക്ഷ അവകാശങ്ങള്‍ക്കും വിരുദ്ധമായതിനാല്‍ അത്‌ സര്‍ക്കാര്‍ തള്ളിക്കളയണമെന്ന്‌ കാത്തലിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ എക്സിക്യൂട്ടീവ്‌ യോഗം ആവശ്യപ്പെട്ടു.വിദ്യാഭ്യാസ സ്വയംഭരണത്തിലൂടെയാണ്‌ രാജ്യത്തിണ്റ്റെയും ലോകത്തിണ്റ്റെയും വളര്‍ച്ചയെന്ന്‌ ലോക നേതാക്കള്‍ പ്രഘോഷിക്കുമ്പോള്‍ അതിനു വിരുദ്ധമായി ഇവിടെ വിദ്യാഭ്യാസത്തെ എങ്ങനെ സര്‍വകലാശാലയുടെയും അത്‌ നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാരുടെയും വരുതിയിലാക്കാമെന്ന്‌ ചിന്തിക്കുകയും അതിനനുസൃതമായ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ സംഘടിപ്പിക്കയും ചെയ്യുന്ന സര്‍ക്കാര്‍ നടപടി തികച്ചും വിരോധാഭാസമാണെന്നും കാത്തലിക്‌ ഫെഡറേഷന്‍ കുറ്റപ്പെടുത്തി. അനന്തകൃഷ്ണന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ സമരപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കാനും കാത്തലിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ എക്സിക്യൂട്ടീവ്‌ യോഗം തീരുമാനിച്ചു. കാത്തലിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ ദേശീയ പ്രസിഡണ്റ്റ്‌ അഡ്വ.പി.പി. ജോസഫിണ്റ്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റവ.ഡോ. മാണി പുതിയിടം, ഹെന്‍റി ജോണ്‍, അഡ്വ.ജോര്‍ജ്‌ വര്‍ഗീസ്‌ കോടിക്കല്‍, അഡ്വ.സതീശ്‌ മറ്റം, കാതറിന്‍ ജോസഫ്‌, അഡ്വ.അജി ജോസഫ്‌, കെ.സി. ആണ്റ്റണി എന്നിവര്‍ പ്രസംഗിച്ചു.