Thursday, December 2, 2010

വ്യക്തികള്‍ ജീവിതസാഹചര്യങ്ങളില്‍ കരുണ പകരുന്നവരാകണം: മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌

ഓരോ വ്യക്തിയും സ്വന്തം ജീവിതസാഹചര്യങ്ങളില്‍ കരുണ പകരുന്നവരാകണമെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌. റവ. ഡോ. ജോര്‍ജ്‌ തേറുകാട്ടിലിനെക്കുറിച്ച്‌ കാരുണികന്‍ ഗ്രൂപ്പ്‌ ഓഫ്‌ പബ്ളിക്കേഷന്‍ പ്രസിദ്ധീകരിച്ച കംപാഷന്‍- പാഷന്‍ ഫോര്‍ കമ്യൂണിയന്‍ എന്ന പുസ്തകത്തിണ്റ്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാരുണ്യത്തെക്കുറിച്ച്‌ വാചാലമായി സംസാരിച്ചതുകൊണ്ടു മാത്രം കാര്യമില്ല. പ്രസംഗിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ നമുക്ക്‌ ഉത്തരവാദിത്വം ഉണെ്ടന്നും മാര്‍ എടയന്ത്രത്ത്‌ കൂട്ടിച്ചേര്‍ത്തു. റവ. ഡോ. ജേക്കബ്‌ പറപ്പിള്ളിക്ക്‌ ആദ്യ പ്രതി നല്‍കിയാണു പുസ്തകത്തിണ്റ്റെ പ്രകാശനം നിര്‍വഹിച്ചത്‌. വാഗ്മിയും ദൈവശാസ്ത്രജ്ഞനുമായ ഫാ. ജോര്‍ജ്‌ തേറുകാട്ടിലിനെ റവ. ഡോ. സ്റ്റീഫന്‍ ചിറപ്പണത്ത്‌ പൊന്നാടയണിയിച്ച്‌ ആദരിച്ചു. ഫാ. ജോര്‍ജ്‌ കണ്ണംപ്ളാക്കല്‍ ഉപഹാരം നല്‍കി. ഫാ. ഫ്രാന്‍സിസ്‌ കൊടിയന്‍, റവ. ഡോ. പോള്‍ തേലക്കാട്ട്‌, റവ. ഡോ. ജേക്കബ്‌ നാലുപറയില്‍, ഫാ. മാത്യു ഇല്ലത്ത്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.