Thursday, December 2, 2010

കെസിബിസി മദ്യവിരുദ്ധ സമിതി ജന്‍മദിന സമ്മേളനം കോട്ടയത്ത്‌

കെസിബിസി മദ്യവിരുദ്ധ സമിതിയുടെ പന്ത്രണ്ടാം ജന്‍മദിന സമ്മേളനം നാലിനു വിപുലമായ പരിപാടികളോടെ കോട്ടയത്തു നടക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി ഭരണങ്ങാനത്ത്‌ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ നിന്നു പാലാ രൂപത സമിതിയും കുടമാളൂറ്‍ വിശുദ്ധ അല്‍ഫോന്‍സാ ജന്‍മഗൃഹത്തില്‍ നിന്നു ചങ്ങനാശേരി അതിരൂപതാ സമിതിയും സമ്മേളന നഗറിലേക്കു ദീപശിഖ പ്രയാണങ്ങളും കാഞ്ഞിരപ്പള്ളി രൂപത സമിതി പതാക പ്രയാണങ്ങളും ആലപ്പുഴ രൂപത സമിതി വാഹന ബൈക്ക്‌ റാലിയും നടത്തും. രാവിലെ ഒമ്പതിന്‌ സമ്മേളന നഗറായ മാമ്മന്‍ മാപ്പിള ഹാളിനു മുമ്പില്‍ പ്രയാണങ്ങള്‍ക്കു സ്വീകരണം. തുടര്‍ന്ന്‌ മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍ പതാക ഉയര്‍ത്തും. 1൦.3൦ ന്‌ പ്രതിനിധി സമ്മേളനം ജില്ലാ കളക്്ടാറ്‍ മിനി ആണ്റ്റണി ഉദ്ഘാടനം ചെയ്യും. ഡോ. സെബാസ്റ്റ്യന്‍ ഐക്കര അധ്യക്ഷത വഹിക്കും. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ മദ്യവിമുക്തസഭയും സമൂഹവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന്‌ പാലാ കമ്യൂണിക്കേഷണ്റ്റെ മദ്യവിരുദ്ധ കഥാപ്രസംഗം. ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ നടക്കുന്ന പൊതുസമ്മേളനം ആര്‍ച്ച്‌ ബിഷപ്‌ ഡോ. സൂസൈപാക്യം ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍ അധ്യക്ഷത വഹിക്കും. കെസിബിസി പ്രസിഡണ്റ്റ്‌ ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്്നാത്തിയോസ്‌ മുഖ്യപ്രഭാഷണവും ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം അനുഗ്രഹപ്രഭാഷണവും നടത്തും. സംസ്ഥാന സെക്രട്ടറി പ്രസാദ്‌ കുരുവിള ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ടി.ജെ ആണ്റ്റണി, ഫാ. തോമസ്‌ തൈത്തോട്ടം, ഫാ. പോള്‍ കാരാച്ചിറ, സിസ്റ്റര്‍ ജോവിറ്റ എഫ്സിസി, യോഹന്നാന്‍ ആണ്റ്റണി, ആണ്റ്റണി ജേക്കബ്‌, ജോബ്‌ തോട്ടുകടവില്‍, മാത്യു എം കണ്ടത്തില്‍, സാറാമ്മ ജോസഫ്‌, തോമസ്‌ ചെറിയാന്‍, ടി.എല്‍.പൌലോസ്‌, ജയിംസ്‌ കൊറമ്പേല്‍, ഫാ. സെബാസ്റ്റ്യന്‍ വട്ടപറമ്പില്‍, ഫാ. ജോണ്‍ അരീക്കല്‍, ഫാ. ജേക്കബ്‌ വെള്ളമരുതുങ്കല്‍,ഫാ. ജോജു പനയ്ക്കല്‍ എന്നിവര്‍ പ്രസംഗിക്കും. സീറോ മലബാര്‍,ലത്തീന്‍,മലങ്കര റീത്തുകളിലെ 3൦ രൂപതകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സംസ്ഥാന ഭാരവാഹികളായ ഫാ.ടി.ജെ. ആണ്റ്റണി, പ്രസാദ്‌ കുരുവിള, ഡോ. സെബാസ്റ്റ്യന്‍ ഐക്കര, ഫാ.സേവ്യര്‍ മാമ്മൂട്ടില്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.