ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന ഘടകത്തിണ്റ്റെ 63-ാം വാര്‍ഷികാഘോഷങ്ങള്‍ മാനന്തവാടിയില്‍ നടക്കും. 11ന് ശനിയാഴ്ച കണിയാരം ജികെഎം ഹൈസ്കൂളില്‍ നിന്നാരംഭിക്കുന്ന പ്രേ ഷിത റാലി മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍. ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്യും.കേരളത്തിലെ എല്ലാ രൂപതകളില്‍ നിന്നും ഒരു ലക്ഷത്തോളം മിഷന്‍ലീഗ് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരക്കും. റാലിക്കുശേഷമുള്ള പൊതുസമ്മേളനം തലശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍. ജോര്‍ജ് വലിയമറ്റം ഉദ്ഘാടനം ചെയ്യും. ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന പ്രസിഡണ്റ്റ് ബിനോയി പള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിക്കും.സംസ്ഥാന ഡയറക്ടര്‍ ഫാ. ആണ്റ്റണി പുതിയാപറമ്പില്‍ ആമുഖസന്ദേശം നല്‍കും. കുഞ്ഞേട്ടന്‍ സ്മാരക സ്കോളര്‍ഷിപ്പ് വിതരണം മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ട് നിര്‍വഹിക്കും. സ്ഥാപക നേതാവിണ്റ്റെ ജീവചരിത്രം കോട്ടയംഅതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ പ്രകാശനം ചെയ്യും. 2009-2010 പ്രവര്‍ത്തന വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച ശാഖ, മേഖല, രൂപതകള്‍ക്കുള്ള പുരസ്കാരങ്ങളും സമ്മാനങ്ങളും ബത്തേരി രൂപതാധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ് വിതരണം ചെയ്യും. മിഷന്‍ലീഗ് അന്തര്‍ദേശീയ വൈസ്ഡയറക്ടര്‍ ഫാ. ബെന്നി മുതിരക്കാലായില്‍, അന്തര്‍ദേശീയ പ്രസിഡണ്റ്റ് പീറ്റര്‍ പി. ജോര്‍ജ്, അന്തര്‍ദേശീയ സമിതിയംഗം സിസ്റ്റര്‍ ജെസി മരിയ, മലബാര്‍ റീജിയണല്‍ ഓര്‍ഗനൈസര്‍ ജോര്‍ജ് പൈകയില്‍, രൂപത പ്രസിഡണ്റ്റ് രഞ്ജിത്ത് മുതുപ്ളാക്കല്‍, ജെനീഷ് കോയിപ്പിള്ളില്‍, സജി കരിക്കാമുകളേല്‍, ഡോണ്‍ കറുത്തേടത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും. മാനന്തവാടി രൂപത ഡയറക്ടര്‍ ഫാ. ടോമി പുത്തന്‍പുരയ്ക്കല്‍ നന്ദിപറയും.